Post Category
റോഡ് ഉദ്ഘാടനം ചെയ്തു
മാറാക്കര പഞ്ചായത്ത് പത്താം വാര്‍ഡില്‍ ജാറത്തിങ്ങലില്‍ കോണ്‍ക്രീറ്റ് ചെയ്ത് നവീകരിച്ച തടം പറമ്പ് പ്ലൈവുഡ് കമ്പനി റോഡ് പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.എല്‍.എയുടെ പ്രത്യേക വികസന പദ്ധതിയില്‍ നിന്നും അനുവദിച്ച മൂന്ന് ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് കോണ്‍ക്രീറ്റ് ചെയ്തത്. ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. മദുസൂദനന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കല്ലന്‍ ആമിന തുടങ്ങി വിവിധ ജന പ്രതിനിധികള്‍ പങ്കെടുത്തു.
date
- Log in to post comments