Skip to main content

ക്യാമ്പ് ഫോളോവര്‍ നിയമനം

 

അരീക്കോട് കെ.എ.ടി.എസ് ക്യാമ്പിന് കീഴിലുള്ള വിവിധ ഡിറ്റാച്‌മെന്റ് ക്യാമ്പുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ക്യാമ്പ് ഫോളോവര്‍മാരെ നിയമിക്കുന്നു.  ഓക്ടോബര്‍ മൂന്ന്, അഞ്ച്, ഏഴ്, ഒന്‍പത് തീയതികളില്‍ രാവിലെ 10ന് വിവിധ ക്യാമ്പുകളില്‍ വച്ചാണ് ഇന്റര്‍വ്യൂ. 59 ദിവസത്തേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ 660 രൂപ നിരക്കിലാണ് നിയമനം. ഒക്ടോബര്‍ മൂന്നിന് കണ്ണൂര്‍ മങ്ങാട്ടു പറമ്പ് കെ.എ.പി നാലാം ബറ്റാലിയന്‍ ക്യാമ്പ് (ഒഴിവ്-കുക്ക്), ഒക്ടോബര്‍ അഞ്ചിന്  കോഴിക്കോട് റൂറല്‍ എ.ആര്‍ ക്യാമ്പ്( ഒഴിവ്- കുക്ക്, വാട്ടര്‍ കരിയര്‍), ഒക്ടോബര്‍ ഏഴിന് വയനാട് എ.ആര്‍ ക്യാമ്പ്( ഒഴിവ്-കുക്ക്), ഒക്ടോബര്‍ ഒന്‍പതിന് അരീക്കോട് കെ.എ.ടി.എസ് ക്യാമ്പ്( ഒഴിവ്-കുക്ക്, ധോബി, സ്വീപ്പര്‍, വാട്ടര്‍ കരിയര്‍, ബാര്‍ബര്‍) എന്നിങ്ങനെയാണ് ഇന്റര്‍വ്യൂ നടത്തുന്നത്.

date