ജില്ലയില്‍ 166 സബ്‌സെന്ററുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആറ് കോടി 63 ലക്ഷം രൂപ അനുവദിച്ചു
ജില്ലയിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെയും ആദിവാസി - തീരദേശ മേഖലകളുള്‍പ്പെടെ 166 ഉപകേന്ദ്രങ്ങളുടെയും നിര്‍മാണ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആറ് കോടി 63 ലക്ഷം രൂപ അനുവദിച്ചു. പഞ്ചായത്ത് തലങ്ങളില്‍ പ്രാഥമികാരോഗ്യ ആവശ്യങ്ങള്‍ പൂര്‍ണമായും നിറവേറ്റപ്പെടുക എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിനാണ് ഉപകേന്ദ്രങ്ങളെ ശക്തിപ്പെടുത്തുന്നത്. ജില്ലയില്‍ 589 ഉപകേന്ദ്രങ്ങളാണുളളത്. ഓരോ കുടുംബത്തിന്റെയും ആരോഗ്യ -ആരോഗ്യാനുബന്ധ വിഷയങ്ങളില്‍ ഇടപെട്ടുകൊണ്ട് ജനങ്ങള്‍ക്ക് സമഗ്ര ആരോഗ്യപരിരക്ഷ ഉറപ്പ് വരുത്തുക എന്നതാണ് ഓരോ ഉപകേന്ദ്രത്തിന്റെയും ലക്ഷ്യം. ഉപകേന്ദ്രങ്ങളില്‍ ജൂനിയര്‍ പബ്ലിക് നേഴ്‌സ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്നിവരുടെ സേവനം ഉറപ്പുവരുത്തിയിട്ടുണ്ട്. ജീവിത ശൈലീരോഗ നിയന്ത്രണണം, മാതൃ ശിശു സംരക്ഷണം, രോഗപ്രതിരോധം, കൗണ്‍സിലിങ് തുടങ്ങിയ പ്രവര്‍ത്തനങ്ങളും ഉപകേന്ദ്രങ്ങള്‍ വഴി ഫലപ്രദമായി നടപ്പിലാക്കുന്നുണ്ട്.
- Log in to post comments