Skip to main content

സ്‌കൂള്‍ ഓഡിറ്റോറിയം വിദ്യാര്‍ഥികള്‍ക്ക് സമര്‍പ്പിച്ചു

ജില്ലാ പഞ്ചായത്ത് 2018-19 വര്‍ഷത്തെ പദ്ധതി വിഹിതത്തില്‍ മെയിന്റനന്‍സ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി നവീകരിച്ച ചേളാരി ഗവ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയം  പി.അബ്ദുള്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം  എ.കെ അബ്ദുറഹ്മാന്‍ അധ്യക്ഷനായി. തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സഫിയ റസാക്ക് മുഖ്യ പ്രഭാഷണം നടത്തി. അസിസ്റ്റന്റ് എഞ്ചീനിയര്‍ ജി.വിപിന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രിന്‍സിപ്പല്‍ ടി.വിജയന്‍, വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പല്‍ എ.ജിനേഷ്, പ്രധാനാധ്യാപിക പി.യു മോളി, പി.ടി.എ പ്രസിഡന്റ് എ.പി.സലീം, വൈസ് പ്രസിഡന്റ് എം.പി മുഹമ്മദ് കുട്ടി, പി.ടി.എ എക്‌സിക്യൂട്ടീവ് അംഗം അസീസ് മലയില്‍ എന്നിവര്‍ സംസാരിച്ചു.

date