Post Category
പൂക്കിപ്പറമ്പ്-അറക്കല്‍ -ഒഴൂര്‍ റോഡ് റബറൈസിങ് പ്രവൃത്തിയ്ക്ക് തുടക്കം
തെന്നല ഗ്രാമപഞ്ചായത്തിലെ പൂക്കിപറമ്പ്-അറക്കല്‍-ഒഴൂര്‍റോഡ് റബറൈസ് ചെയ്യുന്ന പ്രവൃത്തിയ്ക്ക് തുടക്കമായി. പി.കെ അബ്ദുറബ് എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് രണ്ട് കോടി രൂപ വിനിയോഗിച്ച് ബിഎം ആന്‍ഡ് ബിസി ചെയ്തു നവീകരിക്കുന്ന പ്രവൃത്തിയാണ് തുടങ്ങിയത്. പ്രവൃത്തിയുടെ ഉദ്ഘാടനം പി.കെ അബ്ദുറബ്് എം.എല്‍.എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി കുഞ്ഞിമൊയ്തീന്‍ അധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ ടി.വി നൗഷാദ്, കെ.അബ്ദുല്‍ ഗഫൂര്‍, ടി.വി മൊയ്തീന്‍, ശരീഫ് വടക്കയില്‍, കെ.വി സൈതാലി, നാസര്‍ ചീരങ്ങന്‍, നാസര്‍.കെ.തെന്നല, പി.ടി സലാഹ്, പി.പി അഫ്സല്‍ ലീഗ് മോന്‍, മുഹമ്മദ് കുട്ടി മച്ചിങ്ങല്‍, സലീം മച്ചിങ്ങല്‍, സുലൈമാന്‍ ഇ.കെ, ഹംസ ചീരങ്ങന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments