Post Category
കുറ്റിപ്പാലയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം
തെന്നല ഗ്രാമപഞ്ചായത്തിലെ കുറ്റിപ്പാലയില്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം. പി.കെ അബ്ദുറബ് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപ വിനിയോഗിച്ചാണ് ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ കെട്ടിടമൊരുക്കിയത്. പുതിയ കെട്ടിടം പി.കെ അബ്ദുറബ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തെന്നല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്—എം.പി കുഞ്ഞിമൊയ്തീന്‍ അധ്യക്ഷനായി. ജനപ്രതിനിധികളായ സലീന കരുമ്പില്‍, മാതോളി നഫീസു, കെ.അബ്ദുല്‍ ഗഫൂര്‍, ടി.വി നൗഷാദ്, കെ.വി സൈതാലി തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments