Post Category
കാട്ടിലങ്ങാടി സൗത്ത് അങ്കണവാടിയുടെ പുതിയ കെട്ടിടം എം.എല്‍.എ ഉദ്ഘാടനം ചെയ്തു
കാട്ടിലങ്ങാടി സൗത്തില്‍ നിര്‍മിച്ച കിഴക്കകത്ത് മൊയ്തീന്‍ സ്മാരക അങ്കണവാടിയുടെ പുതിയ കെട്ടിടം വി.അബ്ദുറഹ്മാന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.എല്‍.എ എസ്.ഡി.എഫില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 14 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. ചടങ്ങില്‍ താനൂര്‍ നഗരസഭ ചെയര്‍ പേഴ്‌സണ്‍ സി.കെ സുബൈദ അധ്യക്ഷയായി. താനൂര്‍ നഗരസഭ അസിസ്റ്റന്റ് എഞ്ചിനീയര്‍ ബിന്ദു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭ സെക്രട്ടറി മനോജ് കുമാര്‍, നഗരസഭ കൗണ്‍സിലര്‍മാരായ ടി.അറമുഖന്‍, കെ.വിവേകാനന്ദന്‍, വി.പി ബാബു, ഇ.ദിനേശന്‍, ഡിവിഷന്‍ കൗണ്‍സിലര്‍ പി.വി രവി, താനൂര്‍ സി.ഡി.പി.ഒ ഗ്രേസി ഡേവിഡ്, അങ്കണവാടി അധ്യാപിക ബേബി എന്നിവര്‍ സംസാരിച്ചു.
date
- Log in to post comments