Skip to main content

സര്‍വേയര്‍ നിയമനം

മലപ്പുറം, തിരൂര്‍ നഗരസഭകളിലെ ഡി.ടി.പി സ്‌കീം പുതുക്കുന്നതിന്റെ ഭാഗമായി ലാന്‍ഡ് യൂസ്/ സ്ട്രക്ചറല്‍ മാപ്പ് തയ്യാറാക്കുന്നതിന്  സര്‍വേയര്‍മാരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഐ.ടി.ഐ സിവില്‍, സര്‍വേ അല്ലെങ്കില്‍ തത്തുല്യമായ യോഗ്യതയുള്ളവര്‍ക്കും സര്‍വേയില്‍ മുന്‍പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം.  താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒക്‌ടോബര്‍ അഞ്ചിനകം  
മലപ്പുറം സിവില്‍ സ്‌റ്റേഷനിലെ നഗരാസൂത്രണ കാര്യാലയത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0483: 2734997.

 

date