ആദിവാസി മഹിളാ സശാക്തീകരണ്‍ യോജന
സംസ്ഥാന പട്ടികജാതി - പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ദേശീയ പട്ടികവര്‍ഗ്ഗ ധനകാര്യ വികസന കോര്‍പ്പറേഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന 50,000 രൂപ പദ്ധതി തുകയുള്ള ആദിവാസി മഹിളാ സശാക്തീകരണ്‍ യോജനക്കു കീഴില്‍ വായ്പ അനുവദിക്കുന്നതിന് ജില്ലയിലെ പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട തൊഴില്‍ രഹിതരായ യുവതികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട തൊഴില്‍ രഹിതരും 18നും 55നും ഇടയില്‍ പ്രായമുള്ളവരുമായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം ഗ്രാമ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് 98,000 രൂപയിലും നഗര പ്രദേശങ്ങളിലുള്ളവര്‍ക്ക് 1,20,000 രൂപയിലും കൂടാന്‍ പാടില്ല. വിജയ സാധ്യതയുള്ള ഏതൊരു സ്വയം തൊഴില്‍ സംരംഭത്തിലും (കൃഷി ഭൂമി വാങ്ങല്‍/ മോട്ടോര്‍ വാഹനം വാങ്ങല്‍ ഒഴികെ) ഏര്‍പ്പെടാവുന്നതാണ്. വായ്പാ തുക നാല് ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ അഞ്ച് വര്‍ഷംകൊണ്ട് തിരിച്ചടക്കണം. വിശദ വിവരത്തിനും അപേക്ഷാ ഫോറത്തിനും കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 0483 2731496, 04931 246644.
- Log in to post comments