Post Category
അധ്യാപക ഒഴിവ്
പട്ടികജാതി വികസന വകുപ്പിനു കീഴില്‍ ഇടുക്കി ജില്ലയില്‍ പീരുമേടുള്ള ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂളില്‍ 2018-19 അധ്യയന വര്‍ഷത്തില്‍ ഹൈസ്‌കൂള്‍/ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ തമിഴ് മീഡിയം അധ്യാപകരെ കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഇക്കണോമിക്‌സ്, ഹിസ്റ്ററി, ജ്യോഗ്രഫി, പൊളിറ്റിക്കല്‍ സയന്‍സ്, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് എന്നീ വിഷയങ്ങളിലും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഗണിതം, ഫിസിക്കല്‍ സയന്‍സ്, ഇംഗ്ലീഷ്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍, സ്‌പെഷ്യല്‍ ടീച്ചര്‍ (ഡ്രോയിങ്), റസിഡന്റ് ട്യൂട്ടര്‍ (ആണ്‍) എന്നിവയിലുമാണ് ഒഴിവുള്ളത്. അപേക്ഷ ജില്ലാ പട്ടിക ജാതി വികസന ഓഫീസര്‍, ജില്ലാ പട്ടികജാതി വികസന ഓഫീസ്, മൂലമറ്റം പി.ഒ, ഇടുക്കി 685589 വിലാസത്തില്‍ ഏപ്രില്‍ അഞ്ചിനകം ലഭിക്കണം.
date
- Log in to post comments