Skip to main content

മാര്‍ക്കറ്റ് സര്‍വ്വെ: പരിശീനം ഇന്ന്

സാമ്പത്തിക സ്ഥിതിവിവിരക്കണക്ക് വകുപ്പ് - വിലയും വിലസൂചികകളും സംബന്ധിച്ച വിദഗ്ദ്ധ സമിതി യോഗ തീരുമാന പ്രകാരം പ്രത്യേകം ഉപഭോക്തൃ വിലസൂചിക കണക്കാക്കുന്നതിനായി ജില്ലയില്‍ 18 സെന്ററുകള്‍ (10 റൂറല്‍, 8 അര്‍ബന്‍) തെരഞ്ഞെടുത്തിട്ടുണ്ട്.  സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിലെ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്‌പെക്ടര്‍മാര്‍ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് വിലശേഖരണം നടത്തും. സര്‍വ്വെ ജോലികള്‍ക്കായി നിയോഗിക്കപ്പെട്ട ജീവനക്കാര്‍ക്കുള്ള ജില്ലാതല പരിശീലനം ഇന്ന് (മാര്‍ച്ച് 21) രാവിലെ 10 മുതല്‍ സാമ്പത്തിക സ്ഥിതിവിവിരക്കണക്ക് വകുപ്പ് ജില്ലാ ഓഫീസില്‍ നടത്തും. ഡെപ്യൂട്ടി ഡയറക്ടര്‍ ഉസ്മാന്‍ ഷെരീഫ് കൂരി, ജില്ലാ ഓഫീസര്‍ സി.പി.മോഹനന്‍, റിസര്‍ച്ച് ഓഫീസര്‍ പി.മാത്യൂ ഫിലിപ്പോസ് എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കും.

 

date