Skip to main content

ജില്ലാതല സെമിനാര്‍ നടത്തി.

ലോകവദനാരോഗ്യ ദിനാചരണത്തോടനുബന്ധിച്ച് മഞ്ചേരി ബി.ആര്‍.സി. യില്‍ ജില്ലാതല സെമിനാര്‍ നടത്തി.  നഗരസഭാ ചെയര്‍പേഴ്‌സണ്‍ വി.എം. സുബൈദ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സമീറ മുസ്തഫ അദ്ധ്യക്ഷത വഹിച്ചു.  ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എ. ഷിബുലാല്‍, മെഡിക്കല്‍ കോളേജ് ആര്‍.എം.ഒ. ഡോ. സഹീര്‍ നെല്ലിപ്പറമ്പന്‍, മഞ്ചേരി ജനറല്‍ ആശുപത്രി ദന്താരോഗ്യ കണ്‍സള്‍ട്ടന്റ് ഡോ. അമര്‍നാഥ്, ഡി.പി.എച്ച്.എന്‍.  റെജിലേഖ എന്നിവര്‍ സംസാരിച്ചു.
ദിനാചരണ സന്ദേശമായ 'വായയുടെ ആരോഗ്യത്തെകുറിച്ച് ചിന്തിക്കൂ ആരോഗ്യം നിലനിര്‍ത്തൂ' എന്ന വിഷയത്തെ കുറിച്ച് ആര്‍.സി.എച്ച്. ഓഫീസര്‍ ഡോ. രേണുക മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ മാസ്മീഡിയ ഓഫീസര്‍ ടി.എം. ഗോപാലന്‍, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ എം. മണി, എന്‍.എച്ച്.എം. പ്രോജക്ട് കോ-ഓഡിനേറ്റര്‍ എം. ആസിഫ്, സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ ഷറഫുന്നീസ, ഡെന്റല്‍ ഹൈജിനിസ്റ്റുമാരായ ഷമീര്‍ കുന്നുമ്മല്‍, അജയ്ബാബു എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.
പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി ദന്തരോഗ വിദഗ്ദന്‍ ഡോ. ബിജി കുര്യന്‍ വദനാരോഗ്യം എന്ന വിഷയത്തെ കുറിച്ചും മലപ്പുറം താലൂക്ക് ആശുപത്രിയിലെ ദന്തരോഗ വിദഗ്ദന്‍ ഡോ. ഷബീര്‍. കെ.പി. 'വായയിലെ കാന്‍സര്‍' വിഷയത്തെ ക്കുറിച്ചും ക്ലാസ്സെടുത്തു. ആരോഗ്യ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍ എന്നിവര്‍ സെമിനാറില്‍ പങ്കെടുത്തു. ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ പ്രശ്‌നോത്തരി മത്സരവിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും സമ്മാനവും നല്‍കി.

 

date