Skip to main content

പൊതുവിദ്യാഭ്യാസ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ മികച്ചത്: ചിറ്റയം ഗോപകുമാര്‍ എംഎല്‍എ

സംസ്ഥാന സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം പൊതുവിദ്യാഭ്യാസ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു. തോട്ടക്കോണം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മിക്കുന്ന ബഹുനില കെട്ടിടത്തിന്റെ ശിലാസ്ഥാപന ചടങ്ങില്‍ ഓണ്‍ലൈന്‍ മുഖേന സംസാരിക്കുകയായിരുന്നു എംഎല്‍എ.
അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയാണ് പൊതുവിദ്യാഭ്യാസ കേന്ദ്രങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളായി മുന്നോട്ടു പോകുന്നത്. അടൂര്‍ നിയോജക മണ്ഡലത്തില്‍ നാല് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളാണ് മൂന്നു കോടി രൂപ ചിലവില്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മാണം നടത്തുന്നത്. എട്ടു കോടി രൂപ വിനിയോഗിച്ചാണ് അടൂര്‍ ബോയ്‌സ് സ്‌കൂളിനെ അന്താരാഷ്ട്ര നിലാവാരത്തിലുള്ള സ്‌കൂളായി മാറ്റുന്ന പ്രവര്‍ത്തികള്‍ നടക്കുന്നത്. ഇത്തരത്തില്‍ മണ്ഡലത്തില്‍ നിരവധി സ്‌കൂളുകളാണ് കിഫ്ബി, എംഎല്‍എ ഫണ്ട് തുടങ്ങിയവ ഉപയോഗിച്ച് നിര്‍മിക്കുന്നതെന്നും ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു.
 

date