കുന്നിട ഗവ. യു.പി. സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു
ഏനാദിമംഗലം കുന്നിട ഗവ. യു. പി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും 1.25 കോടി രൂപ മുതല്‍ മുടക്കിയാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. 4315 ചതുരശ്ര അടി വിസ്തൃതിയില്‍ മൂന്നു നിലകളിലായാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള കെട്ടിടത്തിന്റെ നിര്‍മാണം. 2.5 മീറ്റര്‍ പൊക്കത്തില്‍ കയ്യാല നിര്‍മിച്ചതിനു ശേഷമേ സ്കൂള്‍ കെട്ടിടത്തിന്റെ നിര്‍മാണം ആരംഭിക്കുകയുള്ളു. ഗ്രൗണ്ട് ഫ്ളോറില്‍ പ്രിന്‍സിപ്പല്‍ റൂം, രണ്ടു സ്റ്റാഫ് റൂം, ടോയ്ലെറ്റുകള് എന്നിവയും ഒന്നാം നിലയിലും രണ്ടാം നിലയിലുമായി നാലു ക്ലാസ് റൂമുകളും അനുബന്ധ ടോയ്ലറ്റുകളും ഉണ്ടാകും. വിദ്യാഭ്യാസ വകുപ്പിന്റെ വാര്‍ഷിക പദ്ധതിയില്‍ നിന്നും അനുവദിച്ച 1.25 കോടി രൂപ വിനിയോഗിച്ചാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. നിര്‍മാണ കരാര്‍ ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പിനാണ്.
എട്ടു മാസമാണ് നിര്‍മാണ കരാറിന്റെ കാലാവധി. കാലാവധിക്കുള്ളില്‍ തന്നെ നിര്‍മാണം പൂര്‍ത്തിയാക്കണമെന്നും, നിഷ്കര്‍ഷിച്ചിട്ടുള്ള നിലവാരത്തില്‍ തന്നെ നിര്‍മാണം നടക്കുന്നു എന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പു വരുത്തണമെന്നും അഡ്വ. കെ. യു. ജനീഷ് കുമാര്‍ എംഎല്‍എ നിര്‍ദേശം നല്കി.
പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്, റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്, വ്യവസായ മന്ത്രി ഇ. പി. ജയരാജന്, ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക്, അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ, ഏനാദിമംഗലം പഞ്ചായത്ത് പ്രസിഡന്റ് പ്രീത രമേശ്, ബ്ലോക്ക് പഞ്ചായത്ത് അംഗം രാജഗോപാല്‍, പഞ്ചായത്ത് അംഗങ്ങളായ അശോകന്, ദീപ, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ മുഹമ്മദ് ഹനീഷ്, പിടിഎ പ്രസിഡന്റ് രവി ചന്ദ്രന്, അജയ്. ബി. പിള്ള, ജിഷ്ണു ബാബു, സ്കൂള്‍ ഹെഡ്മാസ്റ്റര് ഇന്‍ ചാര്‍ജ് എല്‍. ബിന്ദു കുമാരി എന്നിവര്‍ സംസാരിച്ചു.
- Log in to post comments