Skip to main content

ആഞ്ഞിലിത്താനം ജി.എല്‍.പി.എസില്‍ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു

ആഞ്ഞിലിത്താനം ജി.എല്‍.പി. സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. പ്ലാന്‍ ഫണ്ടില്‍ നിന്ന് 1.73 കോടി രൂപ വിനിയോഗിച്ച് ആഞ്ഞിലിത്താനം ജി.എല്‍.പി.എസില്‍ പി.ഡബ്ല്യൂ.ഡിയാണ് സ്‌കൂള്‍ കെട്ടിടം നിര്‍മിക്കുന്നത്.  പൊതുമരാമത്ത് വകുപ്പ് രൂപകല്‍പ്പന ചെയ്ത കെട്ടിടം മൂന്നുനിലകള്‍ക്കായുള്ള അടിത്തറയോടു കൂടിയാണ് നിര്‍മിക്കുക. താഴത്തെ നിലയില്‍ അഞ്ചു ക്ലാസ് മുറികള്‍, സ്റ്റാഫ് റൂം, ശുചിമുറി എന്നിവയും മുകളിലത്തെ നിലയില്‍ കംപ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, മൂന്ന് ക്ലാസ് മുറികള്‍, ഹെഡ്മാസ്റ്റര്‍ റൂം, ശുചിമുറി എന്നിവ അടക്കം 665 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയിലാണ് കെട്ടിടം നിര്‍മിക്കുക.
പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍, വ്യവസായ മന്ത്രി ഇ. പി. ജയരാജന്‍, ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് എന്നിവര്‍ പ്രസംഗിച്ചു. മാത്യു ടി തോമസ് എംഎല്‍എ ശിലാഫലകം അനാച്ഛാദനം ചെയ്തു. കുന്നന്താനം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രാധാകൃഷ്ണകുറുപ്പ്, ജില്ലാ പഞ്ചായത്ത് അംഗം എസ്.വി. സുബിന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എന്‍. ശാന്തമ്മ, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.എം.മോഹന്‍, പഞ്ചായത്ത് അംഗങ്ങളായ ടി.ആര്‍. രാജു, ഗ്രേസി മാത്യു, പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.കെ. ഹരിദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
 

date