Post Category
പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍
പ്രമാടം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് എട്ട്, അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 15 (കിഴക്ക് തോട്ടാവള്ളിപ്പടി മുതല്‍ പടിഞ്ഞാറ് തോട്ടപ്പുഴശേരി അതിര്‍ത്തി വരെയും, തെക്ക് പമ്പാ നദി മുതല്‍ വടക്ക് കനാല്‍ വരെയുമുള്ള ഭാഗം), കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 13 (കഞ്ചോട് ജംഗ്ഷന്‍ ഭാഗം) എന്നീ സ്ഥലങ്ങളില്‍ ഒക്ടോബര്‍ മൂന്നു മുതല്‍ ഏഴു ദിവസത്തേക്ക്് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.
രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപട്ടികകള്‍ ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ മജിസ്‌ട്രേറ്റും കൂടിയായ ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പ്രഖ്യാപിച്ച് ഉത്തരവായത്.
date
- Log in to post comments