Skip to main content

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

 

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കുന്ന ആം ആദ്മി ബീമാ യോജന പദ്ധതിയില്‍ അംഗങ്ങളായിരിക്കുന്നവരുടെ മക്കള്‍ക്കുളള സ്‌കോളര്‍ഷിപ്പ് അപേക്ഷ മാര്‍ച്ച് 31 വരെ സ്വീകരിക്കും. ഒന്‍പതു മുതല്‍ 12 വരെ (ഐടിഐ ഉള്‍പ്പടെ) ക്ലാസുകളില്‍ പഠിക്കുന്ന ഒരു കുടുംബത്തിലെ രണ്ട് കുട്ടികള്‍ക്കാണ് അപേക്ഷ നല്‍കാവുന്നത്. അപേക്ഷ ഫോം അക്ഷയ കേന്ദ്രങ്ങളില്‍ നിന്ന്  വാങ്ങിച്ച് പഠിക്കുന്ന സ്‌കൂളിലെ പ്രധാന അദ്ധ്യാപകന്റെ സാക്ഷ്യപത്രം ഉള്‍പ്പടെ അക്ഷയ കേന്ദ്രങ്ങളില്‍ തിരികെ നല്‍കണം. പദ്ധതിയുടെ പോളിസി സര്‍ട്ടിഫിക്കറ്റ്, ബാങ്ക് അക്കൗണ്ട് പാസ് ബുക്ക,് ആധാര്‍ കാര്‍ഡ് എന്നിവയും അക്ഷയ കേന്ദ്രങ്ങളില്‍ ഹാജരാക്കണം. 

                                                   (കെ.ഐ.ഒ.പി.ആര്‍-557/18)

date