Skip to main content

ഫോറിന്‍ ലാംഗ്വേജ് ക്ലാസ്

    കേരള സര്‍ക്കാര്‍ സ്ഥാപനമായ മോഡല്‍ ഫിനിഷിംഗ് സ്‌കൂളില്‍ പുതുതായി തുടങ്ങുന്ന ഫോറിന്‍ ലാംഗ്വേജ് കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.  ഫ്രഞ്ച്, ജര്‍മ്മന്‍, റഷ്യന്‍ ഭാഷകളാണ് പഠിപ്പിക്കുന്നത്.  20 പേര്‍ അടങ്ങുന്ന പ്രഭാത, സായാഹ്ന അവധിദിന ബാച്ചുകളിലാണ് ക്ലാസുകള്‍ നടത്തുന്നത്.  60 മണിക്കൂറാണ് കോഴ്‌സിന്റെ ദൈര്‍ഘ്യം.  ഫീസ് 4,500 രൂപ.  താല്പര്യമുള്ളവര്‍ തിരുവനന്തപുരം മോഡല്‍ ഫിനിഷിംഗ് സ്‌കൂളില്‍ (സയന്‍സ് ആന്റ് ടെക്‌നോളജി മ്യൂസിയം, പി.എം.ജി. ജംഗ്ഷന്‍, തിരുവനന്തപുരം-33) നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യുക.  കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471-2307733, 7510869582.  
പി.എന്‍.എക്‌സ്.1071/18
 

date