Skip to main content

ആബി സ്‌കോളര്‍ഷിപ്പ് തീയതി നീട്ടി

കേന്ദ്ര സംസ്ഥാനസര്‍ക്കാറുകള്‍ എല്‍ഐസിയുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന ആം ആദ്മി ബീമയോജന അംഗങ്ങളുടെ 9 മുതല്‍  12 വരെ ക്ലാസ്സുകളില്‍ (ഐറ്റിഐ ഉള്‍പ്പെടെ) പഠിക്കുന്ന കുട്ടികള്‍ക്ക് 2017-18 അദ്ധ്യയന വര്‍ഷത്തേക്കുള്ള സ്‌കോളര്‍ഷിപ്പിന്  അക്ഷയകേന്ദ്രങ്ങള്‍ വഴി അപേക്ഷ നല്‍കാനുള്ള അവസാന തീയതി മാര്‍ച്ച് 31വരെ നീട്ടി. ഒരു കുട്ടിക്ക് പ്രതിവര്‍ഷം 1200 രൂപയാണ്  ലഭിക്കുക.  അംഗത്തിന്റെ പരമാവധി രണ്ട് കുട്ടികള്‍ക്കാണ് ആനുകൂല്യം ലഭിക്കുക.  അപേക്ഷഫോറം ംംം.രവശമസ.ീൃഴ എന്ന വെബ്‌സൈറ്റില്‍ നിന്നോ രണ്ട് രൂപ നിരക്കില്‍ അക്ഷയകേന്ദ്രങ്ങളില്‍ നിന്നോലഭിക്കും. പൂരിപ്പിച്ച അപേക്ഷ സ്‌കൂളിലെ പ്രധാന അധ്യാപകന്‍ സാക്ഷ്യപ്പെടുത്തണം. അപേക്ഷയോടൊപ്പം  ബാങ്ക് പാസ്ബുക്ക്, ആബി പോളിസി സര്‍ട്ടിഫിക്കറ്റ്, കുട്ടിയുടെ ആധാര്‍ കാര്‍ഡ് എന്നിവയുടെ അസല്‍ ഹാജരാക്കണം.

 

date