Skip to main content

ആയൂര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്

    അയിരൂര്‍ ജില്ലാ ആയൂര്‍വേദ ആശുപത്രിയില്‍ ആയൂര്‍ വേദ (മര്‍മ്മ) മെഡിക്കല്‍ ഓഫീസറുടെ ഒഴിവിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. പ്രതിദിനം 1365 രൂപ നിരക്കിലും പ്രതിമാസം 40950 രൂപയില്‍ കവിയാതെയും വേതനം ലഭിക്കും. ബി.എ.എം.എസും മര്‍മ്മ എം.ഡിയോ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം  50 വയസില്‍ താഴെ. അപേക്ഷകര്‍. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടി ഫിക്കറ്റുകളും പകര്‍പ്പും സഹിതം പത്തനംതിട്ട മേലേവെട്ടിപ്രത്ത് പ്രവര്‍ത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പിന്റെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഈ മാസം 27ന് രാവിലെ 11ന് കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 0468 2324337. 
                                             
 

date