Post Category
സന്നദ്ധ സംഘടനകളുടെ വാര്‍ഷിക റിട്ടേണുകള്‍ : ഒറ്റത്തവണ തീര്‍പ്പാക്കല്‍ 31 വരെ
സൊസൈറ്റി രജിസ്ട്രാര്‍/ജില്ലാ രജിസ്ട്രാര്‍ ഓഫീസില്‍ 1955 ലെ ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍, ഗ്രന്ഥശാലകള്‍, വായനശാലകള്‍, കുടുംബശ്രീ യൂണിറ്റുകള്‍, മഹിളാസമാജങ്ങള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, നാളികേര വികസന സമിതികള്‍, റബര്‍ ഉത്പാദക സമിതികള്‍, പാടശേഖര സമിതികള്‍ തുടങ്ങിയവയില്‍ വാര്‍ഷിക റിട്ടേണുകള്‍ യഥാകാലം സമര്‍പ്പിച്ചിട്ടില്ലാത്ത സ്ഥാപനങ്ങള്‍ക്ക് പ്രതിവര്‍ഷം 500 രൂപ പിഴ ഒടുക്കി റിട്ടേണുകള്‍ ഫയല്‍ ചെയ്യാനുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ഈ മാസം 31ന് അവസാനിക്കും. റിട്ടേണുകള്‍ സമര്‍പ്പിക്കാനുള്ള സംഘടനകള്‍ ഈ അവസരം പ്രയോജനപ്പെടുത്തി കുടിശിക റിട്ടേണുകള്‍ ഫയല്‍ ചെയ്യണമെന്ന് ജില്ലാ രജിസ്ട്രാര്‍ അറിയിച്ചു. ഫോണ്‍: 0468 2223105.
date
- Log in to post comments