Post Category
സിവില്‍ സര്‍വ്വീസ് ഫൗണ്ടേഷന്: ടാലന്റ് ഡവലപ്പ്മെന്റ് കോഴ്സുകള്‍ക്ക് അപേക്ഷിക്കാം
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചില്‍ ഏപ്രില്‍ മാസത്തില്‍ ആരംഭിക്കുന്ന അവധിക്കാല കോഴ്സുകള്‍ക്ക് ഏപ്രില്‍ ഒന്നു വരെ അപേക്ഷിക്കാം.
ഈ അധ്യയന വര്‍ഷം എസ് എസ് എല്‍ സി , പ്ലസ്വണ് പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് സിവില്‍ സര്‍വ്വീസ് ഫൗണ്ടേഷന് കോഴ്സിനും ഏഴ്, എട്ട്, ഒമ്പത് ക്ലാസുകളില്‍ പരീക്ഷ എഴുതിയ കുട്ടികള്‍ക്ക് ടാലന്റ് ഡവലപ്പ്മെന്റ് കോഴ്സിനും അപേക്ഷിക്കാം. അപേക്ഷാ ഫോറം 50 രൂപക്ക് ഈശ്വരമംഗലം കരിമ്പനയില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.എസ്.ആറില്‍ നിന്നും നേരിട്ടു ലഭിക്കും. വിവരങ്ങള്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച് കരിമ്പന, ഈശ്വരമംഗലം പി.ഒ പൊന്നാനി, പിന് - 679573 മേല്‍ വിലാസത്തില്‍ ബന്ധപ്പെടാം. ഫോണ്‍ - 0494-2665489.
date
- Log in to post comments