Skip to main content

ട്രാൻസ്‌ജെൻഡർ യുവതിക്ക് നേരെ സാമൂഹ്യവിരുദ്ധർ നടത്തിയ ആക്രമണം; യുവജനകമ്മീഷൻ സ്വമേധയാ കേസെടുത്തു.

ട്രാൻസ്‌ജെൻഡർ യുവതിക്ക് നേരെ സാമൂഹ്യവിരുദ്ധർ നടത്തിയ ആക്രമണം; യുവജനകമ്മീഷൻ സ്വമേധയാ കേസെടുത്തു.

തിരുവനന്തപുരം: എറണാകുളത്ത് വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തുന്ന ട്രാൻസ്‌ജെൻഡർ വ്യക്തിയായ സജനയ്ക്ക് നേരെ സാമൂഹ്യവിരുദ്ധർ നടത്തിയ ആക്രമണത്തിൽ യുവജനകമ്മീഷൻ സ്വമേധയാ കേസെടുത്തു. ട്രാൻസ്‌ജെൻഡർ യുവതിക്ക് ആവശ്യമായ സഹായവും സുരക്ഷയും ഉറപ്പാക്കാൻ ജില്ലാ പോലീസ് മേധാവിക്ക് യുവജന കമ്മീഷൻ നിർദേശം നൽകി. ട്രാൻസ്‌ജെൻഡർ വിഭാഗം ഉൾപെടെയുള്ള ലൈംഗിക ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ ഒരു പുരോഗമന ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ല എന്നറിയിച്ച യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം സജനയുടെ വിഷയത്തിൽ കുറ്റക്കാർക്കെതിരെ മാതൃകാപരമായി ശിക്ഷ ഉറപ്പാക്കാനും സജനക്ക് തൊഴിലെടുത്ത് ജീവിക്കാനുളള എല്ലാ സാഹചര്യവും ഒരുക്കികൊടുക്കാനും വേണ്ട ഇടപെടീൽ നടത്തുമെന്നും കൂട്ടിച്ചേർത്തു.

date