മുകുന്ദന്‍ കുറുപ്പിന് 'കളരി ഗുരുക്കള്‍' അംഗീകാരം
സാംസ്‌കാരിക വകുപ്പും കേരള ഫോക്ലോര്‍ അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച 'പൊന്ന്യതങ്കം 2018 ' പരിപാടിയില്‍ മറുനാടന്‍ മലയാളിയും ഗുജറാത്ത് സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിലെ സീനിയര്‍ ഓഫീസറുമായ മുകുന്ദന്‍ കുറുപ്പിനെ 'കളരി ഗുരുക്കള്‍' സ്ഥാനം നല്‍കി ആദരിച്ചു. എറണാകുളം ജില്ലയിലെ മേക്കാട് സ്വദേശിയാണ്. മുകുന്ദന്‍ കുറുപ്പ് രണ്ടു പതിറ്റാണ്ടുകളായി കേരളത്തിലെ പ്രാചീന ആയുധ വിദ്യയായ കളരിപ്പയറ്റിനെക്കുറിച്ചും പ്രാചീന കളരി ആയോധന ആചാര്യന്മാരെക്കുറിച്ചും കളരി അധ്യാപകരായിരുന്ന സമുദായത്തെക്കുറിച്ചും പഠനം നടത്തി വരുന്ന ചരിത്ര ഗവേഷകന്‍ കൂടിയാണ്. കളരിയും കളരിയധിപരും, കളരി പാരമ്പര്യം , കേരള ചരിത്രം - കളരിയും കലാരൂപങ്ങളും, കേരളം -സംസ്‌കാരം-ചരിത്രം എന്നീ ചരിത്ര പുസ്തകങ്ങളും വിവിധ ലേഖനങ്ങളും എഴുതിയിട്ടുണ്ട്. മുകുന്ദന്‍ കുറുപ്പു കളരിപ്പയറ്റിനു നല്‍കിയ സമഗ്രമായ സംഭാവനകളെ പരിഗണിച്ചാണ് 'കളരി ഗുരുക്കള്‍' അംഗീകാരം നല്‍കിയത്. കേരളത്തിലെ കളരി പ്രമുഖ ആചാര്യന്മാരെയും പരിപാടിയില്‍ ആദരിച്ചു.
പി.എന്‍.എക്‌സ്.1120/18
- Log in to post comments