350 ആദിവാസി ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് സാമൂഹ്യസാക്ഷരതാ പരിശീലനം: മുഖ്യമന്ത്രി ഇന്ന് (മാര്‍ച്ച് 24) ഉദ്ഘാടനം ചെയ്യും
സംസ്ഥാന സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ 350 ആദിവാസി ഇന്‍സ്ട്രക്ടര്‍മാര്‍ക്കുള്ള സാമൂഹ്യ സാക്ഷരതാ പരിശീലന പരിപാടി ഇന്നും നാളെയും (മാര്‍ച്ച് 24, 25) നടക്കും. ഇന്ന് (മാര്‍ച്ച് 24) ഉച്ചയ്ക്ക് 12ന് തൈക്കാട് പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് അങ്കണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യും. വി.എസ്.ശിവകുമാര്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും.
സാക്ഷരതാമിഷന്‍ പുതുതായി ആരംഭിച്ച 'സമഗ്ര' ആദിവാസി സാക്ഷരതാപദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ 100 ആദിവാസി ഊരുകളില്‍ നിന്നും തിരഞ്ഞെടുത്ത ഇന്‍സ്ട്രക്ടര്‍മാര്‍, നിലവില്‍ സാക്ഷരതാമിഷന്‍ നടത്തിവരുന്ന അട്ടപ്പാടി, വയനാട് പ്രത്യേക ആദിവാസി സാക്ഷരതാപരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുന്ന ഇന്‍സ്ട്രക്ടര്‍മാര്‍ എന്നിവര്‍ക്കാണ് പരിശീലനം നല്‍കുന്നത്.
സമഗ്ര ആദിവാസി സാക്ഷരതാ പരിപാടിയുമായി ബന്ധപ്പെട്ട് സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കിയ നൂറു കോളനികളിലും ഏപ്രില്‍ മാസത്തില്‍ ക്ലാസുകള്‍ ആരംഭിക്കുമെന്ന് ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീകല അറിയിച്ചു.
പി.എന്‍.എക്‌സ്.1122/18
- Log in to post comments