ലോക ക്ഷയരോഗ ദിനാചരണം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും
ലോക ക്ഷയരോഗ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ ഇന്ന് (മാര്‍ച്ച് 24) രാവിലെ 10ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. തുറമുഖ, പുരാവസ്തു, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. പി.കെ. ശ്രീമതി ടീച്ചര്‍ എം.പി. മൊബൈല്‍ ടി.ബി. ലാബിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.
എം.പി.മാരായ കെ.കെ. രാഗേഷ്, മുല്ലപ്പള്ളി രാമചന്ദ്രന്‍, പി. കരുണാകരന്‍, റിച്ചാര്‍ഡ് ഹേ, എം.എല്‍.എ.മാരായ ജയിംസ് മാത്യു, ഇ.പി. ജയരാജന്‍, ടി.വി. രാജേഷ്, സി. കൃഷ്ണന്‍, എ.എന്‍. ഷംസീര്‍, കെ.എം. ഷാജി, സണ്ണി ജോസഫ്, കെ.സി. ജോസഫ് തുടങ്ങിയവര്‍ പങ്കെടുക്കും.
ക്ഷയരോഗമുക്ത കേരളം എന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം കൈവരിക്കുന്നതിന് വിവിധ പരിപാടികളാണ് നടപ്പിലാക്കി വരുന്നത്. 2017 ഫെബ്രുവരി മുതല്‍ സംസ്ഥാനത്ത് നടപ്പിലാക്കിയ പ്രതിദിന നിശ്ചിത മാത്രാ മിശ്രിത ചികിത്സാ രീതി വളരെ ഫലപ്രദമായ രീതിയില്‍ നടന്നു വരുന്നു. 2018 ജനുവരി മുതല്‍ ക്ഷയരോഗ നിര്‍മാര്‍ജന യജ്ജത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ സന്നദ്ധ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം പ്രയോജനപ്പെടുത്തി സംസ്ഥാനത്തെ മുഴുവന്‍ ഭവനങ്ങളും സന്ദര്‍ശിച്ച് ക്ഷയരോഗത്തെ കുറിച്ച് ബോധവത്ക്കരണം നടത്തുന്നതോടൊപ്പം ക്ഷയരോഗത്തിന് വിദൂര സാധ്യതയുള്ളവരെപ്പോലും കണ്ടെത്തുവാനും രോഗ ലക്ഷണമുള്ളവരെ പരിശോധനയ്ക്ക് വിധേയരാക്കാനുമുള്ള പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്.
പി.എന്‍.എക്‌സ്.1123/18
- Log in to post comments