സംസ്ഥാനതല സ്പെഷ്യല്‍ ടീച്ചേഴ്സ് ട്രെയിനീസ് കലോത്സവം 26നും 27നും
സി.എച്ച് മുഹമ്മദ്കോയ മെമ്മോറിയല്‍ എവര്‍ റോളിങ് ട്രോഫിയ്ക്കു വേണ്ടിയുളള ആറാമത് സംസ്ഥാനതല സ്പെഷ്യല്‍ ടീച്ചേഴ്സ് ട്രെയിനീസ് കലോത്സവം സ്പന്ദനം 2018 മാര്‍ച്ച് 26നും 27നും നടക്കും. നാലാഞ്ചിറ മാര്ഗ്രിഗോറിയസ് റിന്യൂവല്‍ സെന്ററില്‍ നടക്കുന്ന കലോത്സവം 26ന് വൈകിട്ട് നാലിന് വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. സഹകരണ ടൂറിസം മന്ത്രി കടകംപളളി സുരേന്ദ്രന് അധ്യക്ഷത വഹിക്കും. ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവരുടെ പരിശീലനത്തിനായി പ്രവര്‍ത്തിക്കുന്ന സ്പെഷ്യല്‍ കോളേജുകളില്‍ നിന്നുളള 600 ഓളം അധ്യാപക പരിശീലന വിദ്യാര്‍ത്ഥികളാണ് കലോത്സവത്തില്‍ മാറ്റുരയ്ക്കുന്നത്. 27 ന് വൈകിട്ട് നാലിന് സമാപന സമ്മേളനം പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന് ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുളള സി.എച്ച് മുഹമ്മദ്കോയ മെമ്മോറിയല്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി മെന്റലി ചലഞ്ച്ഡിന്റെ നേതൃത്വത്തിലാണ് കലോത്സവം നടത്തുന്നത്.
പി.എന്‍.എക്സ്.1136/18
- Log in to post comments