എറണാകുളം അറിയിപ്പുകള്‍
റീ-ടെന്‍ഡര്‍ ക്ഷണിച്ചു
കൊച്ചി: വനിതാ ശിശുവികസന വകുപ്പിന് കീഴിലുളള പളളുരുത്തി ഐസിഡിഎസ് പ്രൊജക്ടിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി 2020-21 സാമ്പത്തിക വര്‍ഷം കരാറടിസ്ഥാനത്തില്‍ വാഹനം വാടസയ്ക്ക് ഓടിക്കുന്നതിന് താത്പര്യമുളള വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഒക്‌ടോബര്‍ 20-ന് വൈകിട്ട് മൂന്നു വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2237276.
ആയുര്‍വേദ തെറാപ്പിസ്റ്റ്; കരാര്‍ നിയമനം
കൊച്ചി: ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസിനു കീഴിലുളള സ്ഥാപനങ്ങളിലേക്ക് നാഷണല്‍ ആയുഷ് മിഷന്‍ അനുവദിച്ച ആയുര്‍വേദ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലികമായി നിയമനം നടത്തുന്നതിന് ഉദ്യോഗാര്‍ഥികളെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിക്കുന്നതിന് മുന്നോടിയായി ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ ഒക്‌ടോബര്‍ 19-ന് വൈകിട്ട് അഞ്ചിനു മുമ്പായി dmoi...@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അയച്ചു നല്‍കണം. ഇന്റര്‍വ്യൂ തീയതിയും സമയവും ഉദ്യോഗാര്‍ഥികളെ പിന്നീട് അറിയിക്കും. യോഗ്യത എസ്.എസ്.എല്‍.സി, ഡയറക്ടര്‍ ഓഫ് ആയുര്‍വേദ മെഡിക്കല്‍ എഡ്യൂക്കേഷന്‍ അംഗീകരിച്ച ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സ് സര്‍ട്ടിഫിക്കറ്റ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2335592.
ആയിരം പച്ചത്തുരുത്തുകള്‍ ജില്ലയിലെ പ്രഥമ സ്ഥാനം നേടിയ പറവൂര്‍ ബ്ലോക്ക് പഞ്ചായത്തിനും ഗ്രാമപഞ്ചായത്തുകള്‍ക്കും അംഗീകാരം
കൊച്ചി: ഹരിത കേരള മിഷന്‍ മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ച് സംസ്ഥാനത്ത് വിവിധ ഗ്രാമപഞ്ചായത്തുകളിലായി സൃഷ്ടിച്ച അതിജീവനത്തിന്റെ പച്ചത്തുരുത്തുകളുടെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചതിനെ തുടര്‍ന്ന് പറവൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ð വിവിധ ഗ്രാമപഞ്ചായത്തുകളെ അനുമോദിക്കുന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം നിര്‍വ്വഹിച്ചു. പച്ചത്തുരുത്തുകള്‍ സൃഷ്ടിച്ചതില്‍ð മികച്ച നേട്ടം കൈവരിച്ച ഗ്രാമപഞ്ചായത്തുകളായ ഏഴിക്കര, വടക്കേക്കര, ചേന്ദമംഗലം, കോട്ടുവള്ളി എന്നീ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ ബ്ലോക്ക് പ്രസിഡന്റില്‍ð നിന്നും അനുമോദന ഫലകം ഏറ്റുവാങ്ങി.
എറണാകുളം ജില്ലയില്‍ð ഏറ്റവും കൂടുതല്‍ð പച്ചത്തുരുത്തുകള്‍ സൃഷ്ടിച്ച പറവൂര്‍ ബ്ലോക്ക് പഞ്ചായത്തിനുളള അനുമോദന പുരസ്‌കാരം ജില്ലാ ദാരിദ്ര്യ ലഘുകരണ യൂണിറ്റ് പ്രൊജക്ട് ഡയറക്ടര്‍ ട്രീസ ജോസിയില്‍ð നിന്നും പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യേശുദാസ് പറപ്പിള്ളി ഏറ്റുവാങ്ങി. ചടങ്ങില്‍ð ബ്ലോക്ക് വൈസ് പ്രസിഡന്റ് രമാ ശിവശങ്കരന്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എം. അംബ്രോസ്, എ.ഐ നിഷാദ്, ടി.ജി.അനൂപ്, കെകെ.ശാന്ത, ഗീത പ്രതാപന്‍, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിം കമ്മിറ്റി ചെയര്‍മാന്‍ രശ്മി, സെക്രട്ടറി വി.എം. ലൈല, വിജയ എം.എസ്, കെ.ബി. ശ്രീകുമാര്‍, പുണ്യ രാജു, സേതുലക്ഷ്മി എന്നിവര്‍ പങ്കെടുത്തു.
പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പ്
പദ്ധതി; അപേക്ഷ ക്ഷണിച്ചു
കൊച്ചി: സമര്‍ത്ഥരായ പട്ടികജാതി വിദ്യാര്‍ഥികളുടെ പഠനനിലവാരം ഉയര്‍ത്തുന്നത് ലക്ഷ്യംവെച്ചുകൊണ്ട് ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന വിജയഭേരി പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പ് പദ്ധതി മുഖേന യോഗ്യത പരീക്ഷയില്‍ 50 ശതമാനവും അതില്‍ കൂടുതലും മാര്‍ക്ക് നേടി പ്രവേശനം ലഭിച്ച് ബിരുദം/ബിരുദാനന്തര ബിരുദം/പ്രെഫഷണല്‍ ഗവേഷണ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ധനസഹായം അനുവദിക്കുന്നതിന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ ജില്ലയിലെ പഞ്ചായത്തു പ്രദേശത്ത് സ്ഥിരതാമസമുളളവരും, സര്‍ക്കാരില്‍ നിന്നുളള വിദ്യാഭ്യാസ ആനുകൂല്യത്തിന് അര്‍ഹതയുളളവരുമായിരിക്കണം. അപേക്ഷകര്‍ ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, സ്ഥാപന മേധാവിയില്‍ നിന്നുളള സാക്ഷ്യപത്രം, ബാങ്ക് പാസ് ബുക്ക് കോപ്പി, ആധാര്‍ കാര്‍ഡിന്റെ കോപ്പി, ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും (പട്ടികജാതി വികസന ഓഫീസര്‍) ഗ്രാമപഞ്ചായത്തില്‍ നിന്നും ഇതേ ആനുകൂല്യം കൈപ്പറ്റിയിട്ടില്ല എന്ന സാക്ഷ്യപത്രം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം നിശ്ചിത മാതൃകയിലുളള പൂരിപ്പിച്ച അപേക്ഷ ഒക്‌ടോബര്‍ 28-ന് മുമ്പായി ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 0484-2422256.
- Log in to post comments