അയത്തിമുണ്ടകം തോട് നവീകരണം ആരംഭിച്ചു
ഹരിതകേരളം മിഷനില്‍ ഉള്‍പ്പെടുത്തി തൃക്കൊടിത്താനം, പായിപ്പാട് എന്നീ ഗ്രാമപഞ്ചായത്തുകളിലൂടെ ഒഴുകുന്ന അയത്തിമുണ്ടകം (കൊക്കോട്ടുചിറകുളം തുരുത്തിയില്‍ കടവ്) തോടിന്റെ നവീകരണം ആരംഭിച്ചു. കൊക്കോട്ടുചിറകുളത്തിനു സമീപത്തു നിന്നും ആരംഭിക്കുന്ന നവീകരണ പ്രവൃത്തികള്‍ തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. രാജു ഉദ്ഘാടനം ചെയ്തു. ഇരുഗ്രാമ പഞ്ചായത്തുകളുടെയും ജലസേചന വകുപ്പ് കുട്ടനാട് ഡെവലപ്പ്മെന്റ് ഡിവിഷന്‍ കോട്ടയത്തിന്റെയും കൃഷി വകുപ്പിന്റെയും പൊതുജനങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് നവീകരണ പ്രവൃത്തികള്‍ നടക്കുന്നത്. തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. അജിത, മൈനര്‍ ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഡോ. കെ. ജെ.ജോര്‍ജ്ജ്, ഹരിത കേരളം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. രമേഷ്, വാര്‍ഡ് മെമ്പര്‍മാരായ സജി ജോസഫ് ചാമക്കാല, എം.കെ രാജു എന്നിവര്‍ നേതൃത്വം നല്‍കി. ജനപ്രതിനിധികള്‍, പൊതു പ്രവര്‍ത്തകര്‍, റസിഡന്റ്സ് അസോസിയേഷനുകള്‍, കൂടുംബശ്രീ പ്രവര്‍ത്തകര്‍, ജലസേചന വകുപ്പു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഇതില്‍ പങ്കാളികളായി.
(കെ.ഐ.ഒ.പി.ആര്‍-590/18)
- Log in to post comments