വികലാംഗക്ഷേമ കോര്‍പ്പറേഷനില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ മാര്‍ച്ച് 31 വരെ
വിവിധ സ്വയംതൊഴില്‍ പദ്ധതികള്‍ക്കായി സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷനില്‍ നിന്ന് വായ്പയെടുത്ത് കാലാവധി കഴിഞ്ഞിട്ടും തിരിച്ചടക്കാത്തവരുടെ പിഴപലിശ ഒഴിവാക്കി പലിശയില്‍ ഇളവ് നല്കി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കുന്നു. മാര്‍ച്ച് 31 വരെ നിശ്ചിത തുക അടച്ച് ലോണ്‍ തീര്‍പ്പാക്കുന്നവര്‍ക്കാണ് ആനുകൂല്യം. ഇതിന് പുറമെ ലോണ്‍ എടുത്ത് മരണപ്പെട്ട ഭിന്നശേഷിക്കാരുടെ കുടിശ്ശിക പൂര്‍ണ്ണമായും എഴുതി തള്ളാനും സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. അര്‍ഹതപ്പെട്ടവരുടെ പേരുവിവരം വെബ്സൈറ്റില്‍ (www.hpwc.kerala.gov.in) പ്രസിദ്ധീകരിച്ചു. പദ്ധതിയില്‍ ഉള്‍പ്പെടുത്തിയവര്‍ക്ക് നോട്ടീസും അയച്ചിട്ടുണ്ട്. പദ്ധതിയില്‍ ഉള്‍പ്പെടുത്തിയവര്‍ക്ക് നോട്ടീസും അയച്ചിട്ടുണ്ട്. പ്രവൃത്തി സമയങ്ങളില്‍ 0471 - 2347768, 0471 - 2347152, 0471 - 2347153, 0471 - 2347156, 9446221516 എന്നീ ഫോണ്‍ നമ്പറുകളില്‍ വിശദാംശം അറിയാം.
പി.എന്‍.എക്സ്.1141/18
- Log in to post comments