Post Category
ഔദ്യോഗികഭാഷ സംസ്ഥാനതല സമിതി യോഗം 18 ന്
സംസ്ഥാനത്തെ ഭരണഭാഷാ മാറ്റ പുരോഗതി വിലയിരുത്തുന്നതിനും ഭാഷാമാറ്റം ത്വരിതപ്പെടുത്തുന്നതിനുമായി ചീഫ് സെക്രട്ടറി അധ്യക്ഷനായും വിവിധ വകുപ്പുകളിലെ അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, സെക്രട്ടറിമാര്‍, സ്‌പെഷ്യല്‍ സെക്രട്ടറിമാര്‍, വിവിധ വകുപ്പുതലവന്മാര്‍, ജില്ലാ കളക്ടര്‍മാര്‍ എന്നിവര്‍ അംഗങ്ങളായും രൂപവല്‍ക്കരിച്ചിട്ടുള്ള ഔദ്യോഗിക ഭാഷ സംബന്ധിച്ച സംസ്ഥാനതല സമിതി ഏപ്രില്‍ 18ന് രാവിലെ 11 ന് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ യോഗം ചേരും. യോഗത്തില്‍ സംസ്ഥാനതല സമിതിയംഗങ്ങള്‍ പങ്കെടുക്കും.
പി.എന്‍.എക്‌സ്.1150/18
date
- Log in to post comments