Skip to main content

പുതിയ ഔഷധനിര്‍മ്മാണ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്ന് (മാര്‍ച്ച് 27) മുഖ്യമന്ത്രി നിര്‍വഹിക്കും

    തിരുവനന്തപുരം: മുട്ടത്തറയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച പുതിയ ഔഷധ നിര്‍മ്മാണ യൂണിറ്റിന്റെ പ്രവര്‍ത്തനോദ്ഘാടനം ഇന്ന് (മാര്‍ച്ച് 27) വൈകുന്നേരം 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുന്നു. ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിക്കും. വി.എസ്. ശിവകുമാര്‍ എം.എല്‍.എ., നഗരസ'ാ മേയര്‍ അഡ്വ. വി.കെ. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു തുടങ്ങിയവര്‍ പങ്കെടുക്കും.
    കേരള സര്‍ക്കാരിന്റെ പരിപൂര്‍ണ ഉടമസ്ഥതയിലുള്ളതും പൊതുമേഖലയില്‍ രാജ്യത്തെ ഏറ്റവും വലിയ ആയുര്‍വേദ ഔഷധ നിര്‍മ്മാണ, വിപണന സ്ഥാപനവുമായ ഔഷധി വികസനത്തിന്റെ 'ാഗമായാണ് പുതിയ ഔഷധ നിര്‍മ്മാണ കേന്ദ്രം സ്ഥാപിച്ചത്.  
പി.എന്‍.എക്‌സ്.1158/18

date