എറണാകുളം അറിയിപ്പുകള്1
ഏപ്രില്‍ 2, 3, 4 തീയതികളില്‍ സ്റ്റേഷനറി വിതരണം ഇല്ല
കൊച്ചി വാര്‍ഷിക സ്റ്റോക്കെടുപ്പ് നടത്തുന്നതിനാല്‍ ഏപ്രില്‍ മാസം രണ്ട്, മൂന്ന്, നാല് തീയതികളില്‍ എറണാകുളം മേഖലാ സ്റ്റേഷനറി ആഫീസില്‍ നിന്നും സ്റ്റേഷനറി വിതരണം ഉണ്ടായിരിക്കുന്നതല്ല
ഇന്‍ഡ്യന്‍ റെഡ്ക്രോസ് സൊസൈറ്റി ജീവന് രക്ഷാ അവാര്‍ഡിനുളള
അപേക്ഷ ക്ഷണിച്ചു
കൊച്ചി ജീവന്‍രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പ്രശസ്ത സേവനം കാഴ്ചവച്ചിട്ടുളളവര്ക്ക് എറണാകുളം ജില്ലാ റെഡ് ക്രോസ് സൊസൈറ്റി അവാര്‍ഡ് നല്‍കും.
ജില്ലയില്‍ സ്ഥിരതാമസമാക്കിയിട്ടുളളവരും 2017 ഏപ്രില്‍ മുതല്‍ 2018 മാര്‍ച്ച് വരെയുളള കാലയളവില്‍ ജീവന് രക്ഷാരംഗത്ത് (അപകടത്തില്‍പ്പെട്ടവരുടെ ജീവന് രക്ഷിക്കുന്നതിന്) പ്രശസ്ത സേവനം നടത്തിയിട്ടുളളവരെയാണ് അവാര്‍ഡിന് പരിഗണിക്കുന്നത്.
ജീവന്‍രക്ഷാ അവാര്‍ഡിന് അര്‍ഹരായിട്ടുളളവര്‍ അവരുടെ ബയോഡേറ്റ പേര്, മേല്‍വിലാസം, പ്രായം എന്നീ വിവരങ്ങളും ഒപ്പം പത്രമാസികകളില്‍ വന്ന വാര്‍ത്തയുടെ കോപ്പിയും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും ഒരു ഉത്തരവാദിത്വപ്പെട്ട വ്യക്തിയുടെ സാക്ഷ്യപത്രവും സഹിതം ഏപ്രില്‍ 21-ന് മുമ്പ് ചെയര്മാന്, ഇന്‍ഡ്യന്‍ റെഡ് ക്രോസ് സൊസൈറ്റി, ജനറല്‍ ഹോസ്പിറ്റല്‍ കാമ്പസ,് എറണാകുളം 682011 വിലാസത്തില്‍ നല്‍കണം.
എറണാകുളം റവന്യൂ ജില്ലയിലെ ജൂനിയര്‍ റെഡ് ക്രോസ് അംഗങ്ങളില്‍ ജീവന് രക്ഷാ അവാര്‍ഡിന് അര്‍ഹരായ കുട്ടികള്‍ ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രം സഹിതം അപേക്ഷ നല്‍കണം.
വിദഗ്ധ സമിതി തെരഞ്ഞെടുക്കുന്ന വ്യക്തികള്‍ക്ക് അന്താരാഷ്ട്ര റെഡ്ക്രോസ് ദിനമായ മെയ് എട്ടിന് അവാര്‍ഡുകള്‍ നല്‍കും. അവാര്‍ഡ് കമ്മിറ്റിയുടെ തീരുമാനങ്ങള്‍ അന്തിമമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2370570.
ഉദ്യാനക്കളരി
കാക്കനാട്: എറണാകുളം ജില്ല സഹകരണ ബാങ്കിനു കീഴില്‍ കാക്കനാട് പ്രവര്‍ത്തിക്കുന്ന ഇ.എം.എസ് സഹകരണ ലൈബ്രറി കുട്ടികള്‍ക്കും വീട്ടമ്മമാര്‍ക്കുമായി അവധിക്കാലത്ത് നടത്തുന്ന ഉദ്യാനക്കളരി കോഴ്സുകള്‍ ഏപ്രില്‍ നാലിന് ആരംഭിക്കും. ചിത്രരചന, ചെസ് എന്നിവയില്‍ പ്രാരംഭ കോഴ്സുകളും നടത്തുന്നുണ്ട്. ക്ലേ മോഡലിംഗ്, വീട്ടമ്മമാര്ക്കുളള ഹാന്‍ഡ് എംബ്രോയ്ഡറി, ക്രോസ് സ്റ്റിച്ചിംഗ് എന്നിവയില്‍ ഹ്രസ്വ കോഴ്സുകളുമുണ്ട്. റോബോട്ടിക്സ് പരിശീലന മേഖലയിലെ പ്രശസ്തരായ കൊച്ചിന് റോബോട്ടിക്സ് ക്ലബ്ബുമായി സഹകരിച്ച് നടത്തുന്ന ജൂനിയര്‍, സീനിയര്‍ റോബോട്ടിക്സ് ക്ലാസുകളും ഇത്തവണയുണ്ടാകും. പ്രമുഖരായ അധ്യാപകര്‍ നയിക്കുന്ന ക്ലാസുകള്‍ ഏപ്രില്‍മെയ് മാസങ്ങളില്‍ രണ്ട് ബാച്ചുകളായി നടക്കും. പ്രവേശനത്തിനും വിശദവിവരങ്ങള്‍ക്കും ബന്ധപ്പെടുക. 9847423902, 9447580024, 0484 2428784.
വേനല്‍ക്കാലകൃഷിയില്‍ ജലവിനിയോഗം
കൊച്ചി: വേനല്‍ക്കാലത്ത് ജലക്ഷാമം രൂക്ഷമാവുമ്പോള്‍ കൃഷിക്കായുള്ള ജലവിനിയോഗം കാര്യക്ഷമമാക്കണമെന്ന് വൈറ്റില കൃഷിഭവന് അഗ്രികള്‍ച്ചര്‍ ഫീല്‍ഡ് ഓഫീസര്‍ അറിയിച്ചു.
കൈകാലുകള്‍ കഴുകുമ്പോഴും പല്ലുതേക്കുമ്പോഴും ഷേവ് ചെയ്യുമ്പോഴുമെല്ലാം വെള്ളം ചെടികള്‍ക്ക് നല്‍കിക്കൊണ്ട് ജലവിനിയോഗം കാര്യക്ഷമമാക്കാം.
ചകിരി നിരത്തിയും കുഴിച്ചിട്ടും ജലവിനിയോഗം കാര്യക്ഷമമാക്കാനുള്ള മാര്‍ഗങ്ങളുണ്ട്. വലിയ വൃക്ഷങ്ങളായ തെങ്ങ് മുതലായവയ്ക്ക് ചകിരി തടത്തല് കമഴ്ത്തി പാകിക്കൊണ്ട് നീരാവിയായി പോകാനിടയുളള വെള്ളത്തിന്റെ തോതു കുറയ്ക്കാം. തടത്തില്‍നിന്ന് രണ്ടു മീറ്റര്‍ വിട്ട് അരമീറ്റര്‍ താഴ്ചയിലും വീതിയിലും വട്ടത്തില്‍ ചാലുകീറി ചകിരി മലര്‍ത്തി പാകിനിരത്തുന്നതുകൊണ്ട് ജലസംഭരണശേഷി ഏഴ് വര്‍ഷം വരെ ഫലവത്തായി വര്‍ദ്ധിപ്പിക്കാം.
ചകിരിച്ചോറ് 25 കിലോ പ്രതിവര്‍ഷം ഇതുപോലെ ചാലുകളില്‍ നിറയ്ക്കാം. തുലാവര്‍ഷത്തില്‍ ഇപ്രകാരം ചെയ്യുകയാണെങ്കില്‍ മഴവെള്ളം സംഭരിച്ചുകൊണ്ട് മാസങ്ങളോളം നനയ്ക്കുന്നതു നീട്ടിവെക്കുകയും ആഴ്ചയില്‍ നനയുടെ ആവര്‍ത്തനം കുറയ്ക്കുകയും ചെയ്യാം. ചപ്പുചവറുകളോ തൂപ്പുകളോ തടത്തില്‍ വിരിച്ചുകൊണ്ട് ജൈവാവശിഷ്ടങ്ങളിലൂടെ വളാംശങ്ങള് ലഭ്യമാക്കുകയും ജലസംഭരണശേഷി കൂട്ടുകയും മണ്ണിന്റെ താപനതോതു കുറക്കുകയും ചെയ്യാം. തെങ്ങിന്റെ ഏറ്റവും താഴെയുള്ള മൂന്നോ നാലോ പട്ടകള് വെട്ടിയെടുക്കുന്നത് ജലനഷ്ടം കുറയ്ക്കും. വെട്ടിയെടുക്കുന്ന പട്ടകള് പുതയിടാനുപയോഗിക്കാം.
തെങ്ങിന് തടിയില്‍ താഴെനിന്ന് 23 മീറ്ററില്‍ കുമ്മായം പൂശുന്നതും ചൂടു തടുക്കാന്‍ നല്ലതാണ്. തടത്തില്‍ പയറുവര്‍ഗത്തില്‍പെട്ട ചെടികള്‍ മുളപ്പിച്ചുനിറുത്തുകയും പൂക്കാറാകുമ്പോള്‍ ഉഴുതുകൊടുക്കുകയും ചെയ്തുകൊണ്ട് ഈര്‍പ്പനഷ്ടം ഒഴിവാക്കാം. നൈട്രജന്സംഭരണം നടത്തുകയും ചെയ്യാം. തുള്ളിനന സംവിധാനവും തിരിനന സംവിധാനവും ഏര്‍പ്പെടുത്തിക്കൊണ്ട് ജലനഷ്ടം കുറയ്ക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447512831
നോക്കുകൂലി : ജില്ലാതല യോഗം ഇന്ന് (മാര്‍ച്ച് 28)
കൊച്ചി: നോക്കുകൂലി അവസാനിപ്പിക്കാനും കെട്ടിടനിര്മ്മാണവേളകളില്തൊഴിലാളി സംഘടനകള്‍ തൊഴിലാളികളെവിതരണം ചെയ്യുന്നത് അവസാനിപ്പിക്കാനുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന സംഘടനാ നേതാക്കളുടെ യോഗത്തില്‍ തീരുമാനിച്ച ജില്ലാതലയോഗം ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ മാര്‍ച്ച് 28 ഉച്ചക്ക് 12 മണിക്ക് കളക്ടറുടെ ചേമ്പറില്‍ ചേരും
- Log in to post comments