ആരോഗ്യ സെമിനാര്‍ ഇന്ന്
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പരിസര ശുചിത്വം, രോഗപ്രതിരോധം, കുത്തിവെയ്പ്പുകളും ആശങ്കകളും എന്ന വിഷയത്തില്‍ ഇന്ന് പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലും ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തിലും ആരോഗ്യ സെമിനാര്‍ സംഘടിപ്പിക്കും. രാവിലെ 10നാണ് സെമിനാര്‍ ആരംഭിക്കുക. പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമേഷ് ബി വെട്ടിമറ്റം സെമിനാര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഡോ. പി എന്‍ വിദ്യാധരന് ക്ലാസ്സെടുക്കും. കുമരകത്ത് ഗവ.യു.പി സ്കൂളില്‍ നടക്കുന്ന ആരോഗ്യ സെമിനാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.പി സലിമോന്‍ ഉദ്ഘാടനം ചെയ്യും. കോട്ടയം മെഡിക്കല്‍ കോളേജ് ആര്‍എംഒ ഡോ. ആര്. രഞ്ജന്‍ ക്ലാസ്സെടുക്കും. ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെയാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.
(കെ.ഐ.ഒ.പി.ആര്-601/18)
- Log in to post comments