വയനാട് ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര ഫോറം പ്രസിഡന്റ്, വനിതാ അംഗം ഒഴിവുകളില്‍ നിയമനം
വയനാട് ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര ഫോറത്തില്‍ പ്രസിഡന്റ്, വനിതാ അംഗം എന്നീ ഒഴിവുകളില്‍ നിയമനത്തിന് യോഗ്യരായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ജില്ലാ ജഡ്ജി ആയി നിയമിക്കപ്പെടാന്‍ യോഗ്യരായവര്‍ക്ക് പ്രസിഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. മുഴുവന്‍ സമയ വനിതാ അംഗത്തിന്റെ ഒഴിവിലേക്ക് അംഗീകൃത സര്‍വകലാശാലാ ബിരുദമുള്ളവര്‍ക്കും ധനതത്വം, നിയമം, കൊമേഴ്‌സ്, അക്കൗണ്ടന്‍സി, വ്യവസായം, പൊതുകാര്യങ്ങള്‍, ഭരണ നിര്‍വഹണം എന്നീ വിഷയങ്ങള്‍ കൈകാര്യം ചെയ്ത് പത്തു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം.
നിയമന കാലാവധി അഞ്ച് വര്‍ഷം വരെയോ, 65 വയസ് വരെയോ (ഏതാണോ ആദ്യം അതുവരെ) ആണ്. അപേക്ഷാ ഫോറത്തിന്റെ മാതൃക എല്ലാ ജില്ലാ കളക്ടറേറ്റുകളിലും ജില്ലാ സപ്ലൈ ഓഫീസുകളിലും ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര ഫോറങ്ങളിലും www.consumeraffairs.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. അപേക്ഷകര്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ഏപ്രില്‍ 30 ന് മുന്‍പ് സെക്രട്ടറി, ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ്, ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം.
പി.എന്‍.എക്‌സ്.1194/18
- Log in to post comments