Skip to main content

അഡിഷണൽ ഡയറക്ടർ (ജനറൽ അഡ്മിനിസ്ട്രേഷൻ)

 

വകുപ്പിന്റെ പൊതുവായ ഭരണകാര്യങ്ങൾ, ആസൂത്രണവും വികസനവും സംബന്ധിച്ച കാര്യങ്ങൾ, പ്ലാൻ പുരോഗതി റിവ്യൂ കമ്മിറ്റിയുടെ കൺവീനർ, പദ്ധതി തുകയുടെ സമയബന്ധിതമായ വിനിയോഗം ഉറപ്പിക്കുന്നതിന് ഡെപ്യൂട്ടി ഡയറക്ടർമാരുടെ ഏകോപനം, വാർഷിക പഞ്ചവത്സര പദ്ധതികൾ, ബജറ്റ് നിർദ്ദേശങ്ങൾ തുടങ്ങിയവയ്ക്കാവശ്യമായ യോഗങ്ങളുടെ ഏകോപനം, മാധ്യമ അവാർഡ്, ജില്ലാതല ഓഫീസ് പ്രവർത്തനങ്ങളുടെ പ്രതിമാസ അവലോകനം, ഡയറക്ടറേറ്റിലും മേഖലാതലത്തിലും ത്രൈമാസ യോഗങ്ങൾ നടത്തി ഡയറക്ടർക്കും, സെക്രട്ടറിയ്ക്കും റിപ്പോർട്ട് നൽകൽ, പ്ലാനിംഗ് & ഡെവലപ്മെന്റ് പ്രവർത്തനങ്ങളുടെ മേൽനോട്ട ചുമതല, പ്രസ് റിലീസ് വിഭാഗങ്ങളുടെ ചുമതല, പരസ്യ വിഭാഗത്തിന്റെ (പ്രിന്റ്) ഭരണപരമായ കാര്യങ്ങൾ, പബ്ലിക്കേഷൻ വിഭാഗത്തിൻ്റെ ചുമതല, വകുപ്പിന്റെ ഫീൽഡ് പബ്ലിസിറ്റി, ഔട്ട്ഡോർ പബ്ലിസിറ്റി എക്സിബിഷനുകൾ, ന്യൂഡൽഹി ഐ.ഐ.ടി.എഫ് എന്നിവയുടെ ചുമതല അഡിഷണൽ ഡയറക്ടർക്ക് (ജനറൽ അഡ്മിനിസ്ട്രേഷൻ) ആണ്.

 

ഡെപ്യൂട്ടി ഡയറക്ടർ (പബ്ലിക്കേഷൻ), ഡെപ്യൂട്ടി ഡയറക്ടർ (അഡ്വർടൈസ്മെൻ്റ് ആൻ്റ് മാർക്കറ്റിംഗി), ഡെപ്യൂട്ടി ഡയറക്ടർ (ഫീൽഡ് പബ്ലിസിറ്റി) എന്നിവരുടെ പ്രവർത്തനങ്ങളുടെ മേൽനോട്ട ചുമതലയും അഡിഷണൽ ഡയറക്ടർ നിർവഹിക്കുന്നു.