Skip to main content

കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി

 

മെഴുവേലി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11 ( മുള്ളന്‍ വാതുക്കല്‍ ഭാഗം, മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍), ആറന്മുള ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 18 , എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒന്ന് (കൊറ്റന്‍കുടി - പെരുമ്പാറ റോഡ്, കൊറ്റന്‍കുടി സിഎസ്ഐ പള്ളി ഭാഗം എന്നീ പ്രദേശങ്ങളെ ഒക്ടോബര്‍ 23 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ മജിസ്ട്രേറ്റും കൂടിയായ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവ് പുറപ്പെടുവിച്ചു.

നിലവില്‍ പ്രഖ്യാപിച്ച കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം അവസാനിക്കുന്ന സാഹചര്യത്തിലും, കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിക്കണമെന്നുള്ള പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ ലഭ്യമാകാത്ത സാഹചര്യത്തിലുമാണ് ഒഴിവാക്കി ഉത്തരവായത്.

 

date