Skip to main content

വിധവാ പുനര്‍ വിവാഹ ധനസഹായത്തിന് അപേക്ഷിക്കാം

വനിത ശിശു വികസന വകുപ്പ് നടപ്പിലാക്കുന്ന മംഗല്യ പദ്ധതിയില്‍ വിധവാ പുനര്‍വിവാഹ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. ഭര്‍ത്താവ് മരിച്ചതോ, വിവാഹ ബന്ധം നിയമപരമായി വേര്‍പെടുത്തിയതു മൂലമോ പുനര്‍ വിവാഹം ചെയ്യേണ്ടിവന്നിട്ടുള്ള സാധുക്കളായ സ്ത്രീകള്‍ക്ക് ധനസഹായം നല്‍കും. പുനര്‍വിവാഹം നിയമപരമായി രജിസ്റ്റര്‍ ചെയ്ത് ആറു മാസം കഴിഞ്ഞിട്ടില്ലാത്തവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ശിശു വികസന ഓഫീസര്‍മാര്‍ക്കാണ് നല്‍കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് അങ്കണവാടി വര്‍ക്കറെ സമീപിക്കുക. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 20.

 

date