Skip to main content

പ്രീ-എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്റര്‍ പ്രിന്‍സിപ്പാള്‍ നിയമനം

കൊച്ചി: പട്ടികജാതി വികസന വകുപ്പിന്റെ  നിയന്ത്രണത്തില്‍ പാലക്കാട്, എറണാകുളം ജില്ലകളിലെ പ്രീ-എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററിലെ പ്രിന്‍സിപ്പാള്‍ തസ്തികയിലേക്ക് പ്രതിമാസം 20000 രൂപ ഹോണറേറിയം വ്യവസ്ഥയില്‍  ഒരു വര്‍ഷത്തേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമനത്തിനായി ഹയര്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും പ്രിന്‍സിപ്പാള്‍/സെലക്ഷന്‍ ഗ്രേഡ് ലക്ചറര്‍/സീനിയര്‍ ഗ്രേഡ് ലക്ചറര്‍ തസ്തികകളില്‍ നിന്നും വിരമിച്ചവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍  യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, സ്വയം തയാറാക്കിയ അപേക്ഷ എന്നിവ സഹിതം ഒക്‌ടോബര്‍ 27-ന്  വൈകിട്ട് അഞ്ചിനു മുമ്പായി ഡയറക്ടര്‍ പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, മ്യൂസിയം-നന്ദാവനം റോഡ്, വികാസ് ഭവന്‍പി.ഒ, തിരുവനന്തപുരം 695033 വിലാസത്തില്‍ ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0471-2737246.

date