വാഹന ലേലം
കൊച്ചി: എറണാകുളം എക്സൈസ് ഡിവിഷനിലെ വിവിധ അബ്കാരി കേസുകളില്‍ പിടിച്ചെടുത്തിട്ടുളളതും സര്‍ക്കാരിലേയ്ക്ക് കണ്ടുകെട്ടിയതുമായ നാല് ഓട്ടോറിക്ഷ, 22 ഇരുചക്രവാഹനങ്ങള്‍, നാല് കാര്‍, ഒരു ടയോട്ട ക്വാളിസ്, ഒരു മാരുതി ഓമ്നി എന്നീ വാഹനങ്ങള്‍ എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ നിലവിലുളള ലേല വ്യവസ്ഥകള്‍ക്കു വിധേയമായി നവംബര്‍ 19-ന് രാവിലെ 11-ന് നിലവിലുളള കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട്, മാമല എക്്സൈസ് റെയിഞ്ച് ഓഫീസില്‍ (ഫോണ്‍ 0484-2786848)പരസ്യമായി ലേലം ചെയ്ത് വില്‍ക്കും. ലേല നിബന്ധനകളും മറ്റു വിവരങ്ങളും എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസില്‍ നിന്നോ ജില്ലയിലെ മറ്റ് എക്സൈസ് ഓഫീസുകളില്‍ നിന്നോ ലഭ്യമാകുന്നതായിരിക്കും. വാഹനങ്ങള്‍ നേരില്‍ പരിശോധിക്കണമെന്ന് താല്പര്യമുളളവര്ക്ക് അവ സൂക്ഷിച്ചിരിക്കുന്ന ഓഫീസുകളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ പരിശോധിക്കാം
- Log in to post comments