Skip to main content

കുടുംബശ്രീ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന് അപേക്ഷിക്കാം

സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടികളുടെ ഭാഗമായി 50,000 പേര്‍ക്ക് വിവിധ പദ്ധതികള്‍ വഴി തൊഴില്‍ നല്‍കുന്നതില്‍  അര്‍ഹരായവരെ കണ്ടെണ്‍ത്തുന്നതിന്  കുടുംബശ്രീ സി ഡി എസ് തലത്തില്‍ ബിരുദധാരികളെ ചുമതലപ്പെടുത്തുന്ന   ദ്വൈമാസ ഇന്റേണ്‍ഷിപ്പിന് യുവതീയുവാക്കള്‍ക്ക് അപേക്ഷിക്കാം. ഉപജീവന പദ്ധതികള്‍ കണ്‍െണ്ടത്താനും അത് മികവിലേക്കെത്തിക്കാനുമുള്ള അവസരം ഇന്റേണ്‍ഷിപ്പിലൂടെ ലഭിക്കും.
വനിതകള്‍ക്ക് മുന്‍ഗണന. പ്രായപരിധി 20 നും 30 നും ഇടയില്‍. അവസാന തീയതി നവംബര്‍ അഞ്ച്. അപേക്ഷ ഫോമും മാര്‍ഗനിര്‍ദേശങ്ങളും https://www.kudumbashree.org/pages/476  സൈറ്റില്‍ ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നവംബര്‍ ഏഴു മുതല്‍ ജനുവരി ഏഴുവരെ സി ഡി എസില്‍ വച്ച് ഇന്റേണ്‍ഷിപ്പ് ചെയ്യാനാകും.
(പി.ആര്‍.കെ നമ്പര്‍ 2892/2020)

 

date