മൂന്ന് കോവിഡ് രോഗമുക്തരെ ഏറ്റെടുക്കാന്‍ ആളില്ല: നടപടിയെടുക്കുമെന്ന് കലക്ടര്‍
ജില്ലാ ആശുപത്രിയില്‍ കോവിഡ് രോഗമുക്തരായ മൂന്ന് പേരെ ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ എത്തിയില്ല. ഇവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദു നാസര്‍ അറിയിച്ചു. ജില്ലാ ഉന്നതതല ഓണ്‍ലൈന്‍ യോഗത്തില്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ വസന്തദാസ് ഇക്കാര്യം ജില്ലാ കലക്ടറുടെ ശ്രദ്ധയില്‍ പ്പെടുത്തുകയായിരുന്നു. 45, 58, 68 വയസുള്ള പുരുഷ•ാരാണ് രോഗം മുക്തരായത്, ഇവര്‍ യഥാക്രമം ഒക്ടോബര്‍ അഞ്ച്, ആറ്, 20 തീയതികളിലാണ് രോഗമുക്തരായത്. ബന്ധുക്കള്‍ എത്താത്തതും തുടര്‍ന്ന് ഇവരെ ഏറ്റെടുക്കാന്‍ സന്നദ്ധരായവരെ അന്വേഷിക്കുന്ന കാര്യവും ആശുപത്രി സൂപ്രണ്ട് അറിയിക്കുകയായിരുന്നു.
ഇതുസംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആശുപത്രി സൂപ്രണ്ടിന് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്കി. റിപ്പോര്‍ട്ട് ലഭിച്ച ശേഷം ബന്ധുക്കളുടെ ഭാഗത്ത് അനാസ്ഥയുണ്ടെങ്കില്‍ നടപടി എടുക്കുമെന്നും ഇത്തരം പ്രവണതകള്‍ വച്ചുപൊറുപ്പിക്കില്ലായെന്നും കലക്ടര്‍ പറഞ്ഞു. ജില്ലയിലെ സി സി ജി പ്രവര്‍ത്തനം, സെക്ടര്‍ മജിസ്ട്രേറ്റുമാരുടെ പരിശോധന എന്നിവ യോഗത്തില്‍ അവലോകനം ചെയ്തു. ചുമതലയേറ്റ റൂറല്‍ എസ് പി ആര്.ഇളങ്കോയെ കലക്ടര്‍ യോഗത്തിലേക്ക് സ്വാഗതം ചെയ്തു. വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
(പി.ആര്.കെ നമ്പര്‍ 2899/2020)
- Log in to post comments