ഏഴ് ഗ്രന്ഥങ്ങളുടെ പ്രകാശനം ഇന്ന് (ഏപ്രില്‍ നാല്) മുഖ്യമന്ത്രി നിര്‍വഹിക്കും
കേരള നിയമസഭാ വജ്രജൂബിലി വാര്‍ഷികങ്ങളുടെ ഭാഗമായി പാര്‍ലമെന്ററി പഠന പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ ഏഴ് ഗ്രന്ഥങ്ങളുടെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് (ഏപ്രില്‍ നാല്) നിര്‍വഹിക്കും. വൈകിട്ട് മൂന്നിന് നിയമസഭാ സമുച്ചയത്തില്‍ ആര്‍. ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്‌സ് ലോഞ്ചില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി സ്വാഗതം ആശംസിക്കുകയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയും ചെയ്യും.
നിയമസഭാ സെക്രട്ടേറിയറ്റ് തയ്യാറാക്കിയ 'കേരള നിയമസഭ - നടപടിക്രമങ്ങളും കീഴ്‌വഴക്കങ്ങളും' എന്ന റഫറന്‍സ് ഗ്രന്ഥം ഉള്‍പ്പെടെ ഏഴ് ഗ്രന്ഥങ്ങളുടെ പ്രകാശനമാണ് ചടങ്ങില്‍ നടക്കുന്നത്.
തുടര്‍ന്ന് 'കരുത്താര്‍ജ്ജിക്കുന്ന ഭരണനിര്‍വഹണ സംവിധാനവും ദുര്‍ബലമാകുന്ന നിയമനിര്‍മാണ സഭകളും - ഭരണഘടനാക്രമം നേരിടുന്ന വെല്ലുവിളി' എന്ന വിഷയത്തില്‍ മുന്‍ ലോക്‌സഭ സെക്രട്ടറി ജനറല്‍ പി.ഡി.റ്റി. ആചാരി വജ്രജൂബിലി പ്രഭാഷണം നടത്തും.
പി.എന്‍.എക്‌സ്.1223/18
- Log in to post comments