ആമ്പല്ലൂര്‍ക്കാവ് കുളത്തിന് പുതു ജീവന്‍
കൊച്ചി: മൃതാവസ്ഥയില്‍ നിന്ന് പുനരുജ്ജീവനം സാധ്യമാക്കിയ ആമ്പല്ലൂര്‍കാവ്കുളംജില്ലാകളക്ടര്‍എസ്. സുഹാസ് നാടിന് സമര്‍പ്പിച്ചു. ആമ്പല്ലൂര്‍ ഗ്രാമപഞ്ചായത്തിലെവര്‍ഷങ്ങളായി പായല്‍ പിടിച്ചും, ചെളിയടിഞ്ഞും, വശങ്ങളിടിഞ്ഞും നാശോ•ുഖമായിരുന്ന ആമ്പല്ലൂര്‍ക്കാവ് കുളംകളക്ടറുടെ നിര്‍ദ്ദേശ പ്രകാരംഹരിതകേരളംമിഷന്റെയും ആമ്പല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെയുംസംയുക്താഭിമുഖ്യത്തിലാണ് പുനരുജ്ജീവിപ്പിച്ചത്.
പുര്‍ണ്ണമായും ഉപയോഗശൂന്യമായികിടന്നിരുന്ന 50 സെന്റോളംവരുന്ന കുളം കൊച്ചിന്‍ഷിപ്പിയാര്‍ഡിന്റെസാമൂഹിക പ്രതിബദ്ധത ഫണ്ടില്‍ നിന്നുള്ള സാമ്പത്തികസഹായത്തോടെയാണ് പാര്‍ശ്വഭിത്തികെട്ടിയും, ചെളിയും പായലും നീക്കംചെയ്തുംതിരിച്ചു പിടിച്ചത്. ഹരിതകേരളംമിഷന്റെയും,തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ഇതേമാതൃകയില്‍ജില്ലയിലെആറ് പൊതുകുളങ്ങളാണ്ശുചികരിക്കുന്നത്. കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ സാമ്പത്തികസഹായത്തിന് പുറമെതദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ഫണ്ടുംപ്രവൃത്തികള്‍ക്കായിവിനിയോഗിക്കുന്നുണ്ട്.
സ്ഥലത്തെ പ്രധാന ജലസ്രോതസ്സായിരുന്നതിനാല്‍കുളത്തിന്റെവീണ്ടെടുപ്പ്പഞ്ചായത്തുംനാട്ടുകാരുംവളരെ കാലമായി ആഗ്രഹിച്ചിരുന്നു. കുളത്തില്‍ നിന്നും ഉല്‍ഭവിക്കുന്ന തോട്കുട്ടേക്കാവ് പാടശേഖരത്തിന്റെജലസേചനത്തിനും ഉപയോഗിച്ചുവന്നിരുന്നു.
മുന്‍ വര്‍ഷങ്ങളില്‍'എന്റെകുളം' പദ്ധതിയുടെ ഭാഗമായിജില്ലയിലെ നിരവധികുളങ്ങളില്‍അടിഞ്ഞുകൂടിയചെളിയും പായലും മാലിന്യങ്ങളും നീക്കംചെയ്ത്‌വൃത്തിയാക്കിയിരുന്നു. എന്നാല്‍വൃത്തിയാക്കുന്നതിനോടൊപ്പംതന്നെ ആവശ്യമായനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കൂടിനടപ്പാക്കാനായാല്‍പ്രസ്തുതജലാശയങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കുന്നതിനുംശാശ്വതമായി നിലനിര്‍ത്തുന്നതിനും സാധിക്കുമെന്ന ചിന്തയില്‍ നിന്നുമാണ്‌സൗന്ദര്യവത്കരണ പ്രവര്‍ത്തനങ്ങള്‍ കൂടിഏറ്റെടുത്ത് നടപ്പിലാക്കുന്നത്.
ആമ്പല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ആമ്പല്ലൂര്‍കാവ് കുളം, തൃപ്പുണിത്തുറ മുന്‍സിപ്പാലിറ്റിയിലെ പാവംകുളങ്ങര കുളം, വടവുകോട്-പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്തിലെ പന്നിക്കുഴിചിറ, തിരുവാണീയൂര്‍ഗ്രാമപഞ്ചായത്തിലെചിറക്കട മൂലചിറ, രായമംഗലം ഗ്രാമപഞ്ചായത്തിലെമുളപ്പന്‍ ചിറ, കാലടിഗ്രാമപഞ്ചായത്തിലെമാണിഗ്യമംഗലംചിറഎന്നിവയാണ് പുനരുദ്ധാരണത്തിന് വേണ്ടിതിരഞ്ഞെടുത്തിട്ടുള്ളമറ്റുകുളങ്ങള്‍.വിവിധ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലായി 35 ലക്ഷംരൂപയാണ് കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്‌സാമൂഹിക പ്രതിബദ്ധത ഫണ്ടില്‍ നിന്നുംചെലവഴിക്കുന്നത്.
ആമ്പല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതിജലജമോഹനന്‍, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്അസി ജനറല്‍മാനേജര്‍ ശ്രീ.സമ്പത്ത് കുമാര്‍, ഹരിതകേരളം മിഷന്‍ ജില്ലാകോര്‍ഡിനേറ്റര്‍ ശ്രീസുജിത്കരുണ്‍ എന്നിവര്‍ഉദ്ഘാടനച്ചടങ്ങില്‍പങ്കെടുത്തു.
- Log in to post comments