Skip to main content

എറണാകുളം അറിയിപ്പുകള്‍

അപേക്ഷ ക്ഷണിച്ചു

 

എറണാകുളം: മികച്ച ഭിന്നശേഷി ജീവനക്കാർക്കും തൊഴിൽ ദായകർക്കും വികലാംഗ ക്ഷേമ രംഗത്ത് സേവനം കാഴ്ചവച്ച സ്ഥാപനങ്ങൾക്കുമുള്ള 2020 വർഷത്തെ സംസ്ഥാന അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു. ആവശ്യമായ രേഖകൾ സഹിതം ഒക്ടോബർ 30നകം കാക്കനാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസിൽ എത്തിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0484 2425377 

 

അറിയിപ്പ്

എറണാകുളം : സർക്കാർ, എയ്ഡഡ്, അംഗീകാരമുള്ള സ്വകാര്യ സ്കൂളുകളിൽ  (സി. ബി. എസ്. ഇ, ഐ. സി. എസ്. ഇ, സ്പെഷ്യൽ സ്കൂൾ ഉൾപ്പടെ )  ഒന്ന് മുതൽ പ്ലസ് ടു വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ന്യൂനപക്ഷ പ്രീ -മെട്രിക് സ്കോളർഷിപ്പിന് ഓൺലൈൻ വഴി അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 31. വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ള ഒരു കുടുംബത്തിൽ നിന്നും രണ്ട് പേർക്കാണ് സ്കോളർഷിപ്പിന് അപേക്ഷിക്കാൻ സാധിക്കുന്നത്. അപേക്ഷകൾ നാഷണൽ സ്കോളർഷിപ് പോർട്ടൽ 2.0( www.scholorships.gov.in) എന്ന വെബ്സൈറ്റ് വഴിയാണ്  സമർപ്പിക്കേണ്ടത്. കെ. വൈ.സി രെജിസ്ട്രേഷൻ എടുക്കാത്ത സി. ബി. എസ്. ഇ സ്കൂളുകൾ ഒക്ടോബർ 31ന് മുൻപായി രെജിസ്ട്രേഷൻ പൂർത്തിയാക്കി വിദ്യാർത്ഥികളെ രജിസ്റ്റർ ചെയ്യിക്കണം.

 

2020-21 വർഷം പുതുതായി മീൻസ് കം മെരിറ്റ് സ്കോളർഷിപ്പിന് അപേക്ഷിക്കുന്ന(2019 നവംബർ മാസം നടത്തിയ എൻ. എം. എം എസ് സ്കോളർഷിപ് പരീക്ഷയിൽ യോഗ്യത നേടിയവരും ഇപ്പോൾ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്നവർക്കുമായ വിദ്യാർത്ഥികൾ ) കുട്ടികളും 2018-19,2019-20 വർഷങ്ങളിൽ സ്കോളർഷിപ്പിന് അർഹത നേടിയവരും സ്കോളർഷിപ്പ് ഇപ്പോൾ പുതുക്കേണ്ടവരുമായ വിദ്യാർത്ഥികളും  ( ഇപ്പോൾ 10, 11ക്ലാസ്സുകളിൽ പഠിക്കുന്നവർ ) നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ വഴി ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കണം. അവസാന തീയതി : ഒക്ടോബർ 31

 

 

 

 വിമുക്തഭടന്മാര്‍ക്ക്/ആശ്രിതര്‍ക്ക് സിവില്‍ സര്‍വീസ് പരിശീലനം

കൊച്ചി: സൈനിക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ അര്‍ഹരായ വിമുക്ത ഭടമന്മാര്‍ക്ക്/ആശ്രിതര്‍ക്ക് 2021 ല്‍ നടക്കുന്ന ഇന്‍ഡ്യന്‍ സിവില്‍ സര്‍വീസസ് പരീക്ഷയ്ക്ക് ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നുന്ന നവംബര്‍ അഞ്ചിന് നടക്കുന്ന ഓണ്‍ലൈന്‍ എന്‍ട്രന്‍സ് പരീക്ഷയിലൂടെ അര്‍ഹരായ 60 ഉദ്യോഗാര്‍ഥികകെള എട്ട് മാസത്തെ പരിശീലന ക്ലാസുകള്‍ക്ക് തിരഞ്ഞെടുക്കുന്നു. തിരുവനന്തപുരത്തുളള ശേഷന്‍സ് അക്കാദമിയിലാണ് പരിശീലനം. നവംബര്‍ നാലിന് അഞ്ചിനു മുമ്പായി www.seshansacademy.com വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9495397622, 9349812622, ഇ-മെയില്‍ seshansmail@gmail.com .

കിഫ്ബിയില്‍ പ്രൊജക്ട് എഞ്ചിനീയര്‍ ഒഴിവ്

കൊച്ചി: കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ (കില) തൃശൂര്‍ - കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്ന പ്രൊജക്ടിലേക്ക് പ്രൊജക്ട് എഞ്ചിനീയര്‍ സിവില്‍ (മൂന്ന് ഒഴിവ്) തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. അവസാന തീയതി നവംബര്‍ ഒന്ന്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kila.ac.in/careers സന്ദര്‍ശിക്കുക.

വീഡിയോ ഡോക്യുമെന്ററി  മത്സരം; അപേക്ഷ ക്ഷണിച്ചു
കൊച്ചി: ശിശു ദിനാഘോഷവുമായി ബന്ധപ്പെട്ട് കുട്ടികളുടെ ക്രിയാത്മക കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി 12 വയസു മുതല്‍ 18 വയസുവരെയുളള കുട്ടികള്‍ക്കായി  അണ്‍ലോക്ക് യുവര്‍ ക്രിയേറ്റിവിറ്റി എന്ന പേരില്‍ വീഡിയോ ഡോക്യുമെന്ററി മത്സരം സംഘടിപ്പിക്കുന്നു. കുട്ടികളുടെ ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍/പരിസ്ഥിതിയുമായി ബന്ധപ്പെട്ട കൗതുകമുണര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ മൂന്ന് മിനുറ്റില്‍ കവിയാത്ത വീഡിയോ ഡോക്യുമെന്ററിയാണ് മത്സരത്തിനായി ക്ഷണിക്കുന്നത്. വീഡിയോ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ രണ്ട്. ഇ-മെയില്‍ വിലാസം dcpuekm2020@gmail.com

അഖിലേന്ത്യാ അപ്രന്റിസ്ഷിപ്പ് ഓണ്‍ലൈന്‍ പരീക്ഷ
കൊച്ചി: കൊറോണ രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സെപ്തംബറില്‍ നടന്ന 110-ാമത് അഖിലേന്ത്യ അപ്രന്റീസ്ഷിപ്പ് ഓണ്‍ലൈന്‍ പരീക്ഷയില്‍ അപേക്ഷ സമര്‍പ്പിച്ച ശേഷം പങ്കെടുക്കുവാന്‍ കഴിയാതിരുന്ന ട്രെയിനികള്‍ക്ക് വീണ്ടും പരീക്ഷയില്‍ പങ്കെടുക്കുന്നതിന് അവസരം അനുവദിച്ചു. ട്രെയിനികള്‍ അപ്രന്റീസ്ഷിപ്പ് പോര്‍ട്ടല്‍ മുഖേന സമയബന്ധിതമായി ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് നിശ്ചിത തീയതിയില്‍ നിശ്ചിത സമയത്ത് പരീക്ഷയ്ക്ക് ഹാജരാകണം. കൂടാതെ 2020 ഏപ്രില്‍ 15 വരെ ട്രെയിനിംഗ് പൂര്‍ത്തിയാക്കിയവരും, പരീക്ഷയ്ക്ക് അപേക്ഷിക്കാതിരുന്നവര്‍ക്കും ഓണ്‍ലൈന്‍ മുഖാന്തിരം നവംബര്‍ എട്ടു വരെ അപേക്ഷിക്കാവുന്നതും പരീക്ഷയില്‍ പങ്കെടുക്കാവുന്നതുമാണ്. www.apprenticeship.gov.in സൈറ്റ് മുഖേന പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2555866.  

date