ശിശുക്ഷേമ സമിതി 'കിളിക്കൂട്ടം' അവധിക്കാല ക്യാമ്പ് നാളെ (ഏപ്രില്‍ അഞ്ച്) മുതല്‍
സംസ്ഥാന ശിശുക്ഷേമ സമിതി കുട്ടികള്‍ക്കായി 'കിളിക്കൂട്ടം 2018' അവധിക്കാല ക്യാമ്പ് സംഘടിപ്പിക്കും. ഉദ്ഘാടനം ഏപ്രില്‍ അഞ്ച് രാവിലെ 10 ന് തൈക്കാട് സമിതി ആസ്ഥാനത്ത് നടക്കും. മെയ് 20 വരെയുള്ള ക്യാമ്പ് രാവിലെ 9.30 മുതല്‍ അഞ്ചുവരെയാണ്. ഒന്നു മുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള കുട്ടികള്‍ക്കാണ് ക്യാമ്പ്.
വാദ്യസംഗീതം, നൃത്തം, സംഗീതം, ചിത്രരചന, ഒറിഗാമി, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, പൊതുവിജ്ഞാനം, അഭിനയകല, മാജിക്ക്, ശാസ്ത്ര ക്ലാസുകള്‍, ഗണിതം, ചലച്ചിത്രപഠനം, സംവാദം, ദിനപത്ര നിര്‍മ്മിതി, ക്ലേമോഡലിംഗ്, അഭിനയകളരി തുടങ്ങിയവയിലാണ് പരിശീലനം.
എല്ലാ ദിവസവും വൈകിട്ട് മൂന്നു മുതല്‍ മോഡല്‍ സ്‌കൂള്‍, സംഗീതകോളേജ് മൈതാനങ്ങളില്‍ വിവിധ കായിക വിനോദങ്ങളുണ്ടാവും. പങ്കെടുക്കുന്ന കുട്ടികളെ ഉള്‍പ്പെടുത്തി ആഴ്ചയില്‍ ഒരിക്കല്‍ വിനോദയാത്ര, യോഗ, കരാട്ടെ, ചെസ്സ് എന്നിവയിലുള്ള പരിശീലനവുമുണ്ട്. രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, സിനിമ മേഖലകളിലെ പ്രതിഭകളുമായി കുട്ടികള്‍ക്ക് സംവാദം നടത്താനും അവസരമുണ്ട്. ക്യാമ്പില്‍ പങ്കെടുക്കുന്ന കുട്ടികള്‍ മെയ് 14 മുതല്‍ 20 വരെ ശിശുക്ഷേമ സമിതി നടത്തുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രതിനിധികളായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2324932, 9446554264.
പി.എന്‍.എക്‌സ്.1230/18
- Log in to post comments