Skip to main content

നഴ്‌സ് -കം-ഫാര്‍മസിസ്റ്റ് (ഹോമിയോ) സപ്ലിമെന്ററി പരീക്ഷ

    ഏപ്രില്‍ 18 മുതല്‍ ആരംഭിക്കുന്ന നഴ്‌സ് -കം - ഫാര്‍മസിസ്റ്റ് (ഹോമിയോ) സപ്ലിമെന്ററി പരീക്ഷയ്ക്കുളള അപേക്ഷകള്‍ ക്ഷണിച്ചു.  അപേക്ഷാ ഫോറം ഏപ്രില്‍ അഞ്ചു മുതല്‍ തിരുവനന്തപുരം/കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജുകളില്‍ ലഭിക്കും.   അപേക്ഷകള്‍ പിഴയില്ലാതെ 10ന് വൈകുന്നേരം നാലു മണിവരെയും 10 രൂപാ പിഴയോടെ 13ന് വൈകുന്നേരം നാലു മണിവരെയും സ്വീകരിക്കും.  അപേക്ഷയോടൊപ്പം പരീക്ഷാഫീസായി പേപ്പര്‍ ഒന്നിന് 60 രൂപയും, പ്രാക്ടിക്കല്‍ ഒന്നിന് 40 രൂപയും, മാര്‍ക്ക് ലിസ്റ്റിന് 20 രൂപയും, തിരുവനന്തപുരം ഗവ. ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ & കണ്‍ട്രോളിംഗ് ഓഫീസറുടെ പേരില്‍ എസ്.ബി.ഐ ഫോര്‍ട്ട്, തിരുവനന്തപുരം ബ്രാഞ്ചില്‍ മാറാവുന്ന ഡി.ഡി ആയി ഉളളടക്കം ചെയ്തിരിക്കണം.  പൂരിപ്പിച്ച അപേക്ഷകളും  ഡി.ഡിയും മുകളില്‍ പറഞ്ഞ തീയതിക്കകം തിരുവനന്തപുരത്തുളള ഗവ. ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ്, പ്രിന്‍സിപ്പാള്‍ & കണ്‍ട്രോളിംഗ് ഓഫീസറുടെ വിലാസത്തില്‍ ലഭിക്കണം.  കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജാണ് പരീക്ഷാകേന്ദ്രം.
പി.എന്‍.എക്‌സ്.1231/18
 

date