എറണാകുളം വാര്‍ത്തകള്‍
കളളുഷാപ്പുകളുടെ പരസ്യ വില്പന നവംബര്‍ 11-ന്
കൊച്ചി: ജില്ലയിലെ കോതമംഗലം റേഞ്ചിലെ നാലാം ഗ്രൂപ്പിലെ അഞ്ച് ഷാപ്പുകളുടെ പരസ്യ വില്പന നവംബര്‍ 11-ന് രാവിലെ 10.30 ന് എറണാകുളം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ നടത്തും.
വില്പനയില് പങ്കെടുക്കാന്‍ താല്പര്യമുളളവര് ആവശ്യമായ രേഖകളുമായി അന്നേ ദിവസം രാവിലെ 10-ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എത്തണം. നിശ്ചിത തുക എന്‍ട്രന്‍സ് ഫീസായി അടച്ച ശേഷം റവന്യൂ അധികാരികള്‍ സാക്ഷ്യപ്പെടുത്തിയ ഫോട്ടോ പതിച്ച ഐഡന്റിറ്റി കാര്‍ഡോടുകൂടി വില്പന ഹാളില്‍ പ്രവേശിക്കാം. വില്പനയില് പങ്കെടുക്കുന്നവര്‍ ഷാപ്പുകളുടെ റെന്റല്‍ തുകയ്ക്കുളളതും, തൊഴിലാളികളുടെ ഒരു മാസത്തെ വേതനത്തിന് തുല്യമായ തുകയ്ക്കുളള ഡിമാന്റ് ഡ്രാഫ്റ്റ് (എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ പേരില്‍ മാറാവുന്നത്) എന്നിവ എടുത്തിരിക്കണം. വില്പന സംബന്ധിച്ച് പാലിക്കേണ്ട മറ്റ് മാനദണ്ഡങ്ങളും കൂടുതല്‍ വിവരങ്ങളും എറണാകുളം ഡിവിഷന് ഓഫീസില്‍ നിന്നും ജില്ലയിലെ എല്ലാ എക്സൈസ് സര്‍ക്കിള്‍ ഓഫീസില്‍ നിന്നും അറിയാം.
ഐടി ഹബ്ബ് ആൻ്റ് എഡ്യുക്കേഷൻ സെൻ്ററിൽ കമ്പ്യൂട്ടർ കോഴ്സുകൾ
എറണാകുളം: പാറക്കടവ് ബ്ലോക്ക് 2019 -20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ ഐടി ഹബ്ബ് ആൻ്റ് എഡ്യുക്കേഷൻ സെൻ്ററിൽ വിവിധ കംപ്യൂട്ടർ കോഴ്സുകൾ നവംബർ 2 മുതൽ ആരംഭിക്കും. കെൽട്രോണിൻ്റെ പി എസ് സി അംഗീകാരമുള്ള പി ജിസിസി എ , ഡി.സി.എ ,ഡി.റ്റി.പി ,വേഡ് പ്രൊസസ്സിങ്ങ് മലയാളം, ഇംഗ്ലീഷ്, ഡാറ്റ എൻട്രി ,ഓഫീസ് ഓട്ടോമേഷൻ ഉൾപ്പടെയുള്ള കമ്പ്യൂട്ടർ കോഴ്സുകളാണ് ആരംഭിക്കുന്നത്. ഏത് പ്രായക്കാർക്കും കോഴ്സുകളിൽ ചേരാം. പാറക്കടവ് ബ്ലോക്കിൻ്റെ കീഴിലുള്ള എല്ലാ കുടുംബങ്ങൾക്കും കമ്പ്യൂട്ടർ സാക്ഷരത എന്ന ലക്ഷ്യവുമായാണ് ഐടി ഹബ്ബ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഫീസ് തവണകളായി അടക്കാം. താല്പര്യമുള്ളവർ പാറക്കടവ് ബ്ലോക്ക് ഓഫീസുമായോ അതാതു പഞ്ചായത്തുകളിലെ കുടുംബശ്രീ സി.ഡി.എസ് ഓഫീസുമായോ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാരുമായോ നേരിട്ട് ബന്ധപ്പെടണം. വിശദ വിവരങ്ങൾക്ക് 9074454402, 9846577715
യോഗ ഡെമോണ്‍സ്ട്രേറ്റര്‍ കരാര്‍ നിയമനം
കൊച്ചി: ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസിനു കീഴിലുളള എളങ്കുന്നപ്പുഴ ആയുര്‍വേദ ഡിസ്പെന്‍സറിയിലേക്ക് നാഷണല്‍ ആയുഷ് മിഷന് അനുവദിച്ച യോഗ ഡെമോണ്‍സ്ട്രേറ്റര്‍/ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലികമായി നിയമനം നടത്തുന്നതിന് ഉദ്യോഗാര്‍ഥികളെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിക്കുന്നതിന് മുന്നോടിയായി ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ ബയോഡാറ്റ നവംബര്‍ വൈകിട്ട് അഞ്ചിന് മുമ്പായി dmoi...@gmail.com ഇ-മെയില്‍ വിലാസത്തിലേക്ക് അയച്ചു നല്‍കണം. യോഗ്യത എസ്.എസ്.എല്‍.സി, ബി.എന്‍.വൈ.എസ്/എം.എസ്.സി യോഗ/യോഗയില്‍ എംഫില്‍/ പി.ജി ഡിപ്ലോമ ഇന്‍ യോഗ (ഒരു വര്‍ഷ കോഴ്സ്).ജില്ലയില്‍ ഉളളവര്‍ക്ക് മുന്‍തൂക്കം നല്‍കും. ഇന്റര്‍വ്യൂ തിയതിയും സമയവും ഉദ്യോഗാര്‍ഥികളെ പിന്നീട് നേരിട്ട് അറിയിക്കും.
അക്കൗണ്ടന്റ് തസ്തിക കരാര്‍ നിയമനം
കൊച്ചി: കേരള മീഡിയ അക്കാദമിയില്‍ ഒഴിവുള്ള അക്കൗണ്ടന്റ് തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ടാലി അറിയാവുന്ന, സര്‍ക്കാര്‍ സര്‍വ്വീസില്‍ സമാന തസ്തികയില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായം 60 വയസ് കവിയാന്‍ പാടില്ല. താത്പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയവ തെളിയിക്കുന്ന രേഖകള്‍, ഇമെയില്‍ ഐഡി, ഫോണ്‍ നമ്പര്‍ സഹിതമുള്ള അപേക്ഷ നവംബര്‍ അഞ്ചിന്് മുമ്പ് സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി - 682030 എന്ന വിലാസത്തില്‍ ലഭ്യമാക്കേണ്ടതാണ്. ഫോണ്‍ 0484 2422275, 0484 2422068.
- Log in to post comments