കോവിഡ് 935, രോഗമുക്തി 459
ജില്ലയില്‍ ഇന്നലെ(ഒക്‌ടോബര്‍ 28) 935 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ കടപ്പാക്കട, തൃക്കടവൂര്‍, കല്ലുംതാഴം, മങ്ങാട്, മതിലില്‍, കിളികൊല്ലൂര്‍, നീരാവില്‍ ഭാഗങ്ങളിലും മുനിസിപ്പാലിറ്റികളില്‍ പരവൂര്‍, കരുനാഗപ്പള്ളി എന്നിവിടങ്ങളിലും ഗ്രാമപഞ്ചായത്ത് പരിധിയില്‍ കുലശേഖരപുരം, മയ്യനാട്, പെരിനാട്, പനയം, ഇളമ്പള്ളൂര്‍, മൈനാഗപ്പള്ളി, കിഴക്കേ കല്ലട, തേവലക്കര, തൃക്കരുവ, ഇട്ടിവ, ചിതറ, ചാത്തന്നൂര്‍, ചടയമംഗലം, പട്ടാഴി, പവിത്രേശ്വരം, ആലപ്പാട്, കൊറ്റങ്കര, വെളിനല്ലൂര്‍, അഞ്ചല്‍, നെടുമ്പന, ശൂരനാട്, പേരയം, ആദിച്ചനല്ലൂര്‍, പ•ന, കരീപ്ര പ്രദേശങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്.
വിദേശത്ത് നിന്നും എത്തിയ ഒരാള്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ രണ്ടുപേര്‍ക്കും സമ്പര്‍ക്കം മൂലം 923 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത നാലുപേര്‍ക്കും അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 206 കോവിഡ് രോബാധിതരാണുള്ളത്. കടപ്പാക്കട-14, തൃക്കടവൂര്‍-12, കല്ലുംതാഴം, മങ്ങാട്, മതിലില്‍ ഭാഗങ്ങളില്‍ 11 വീതവും കിളികൊല്ലൂര്‍, നീരാവില്‍ പ്രദേശങ്ങളില്‍ ഒന്‍പത് വീതവും കന്റോണ്‍മെന്റ്-8, തിരുമുല്ലാവാരം-7, അയത്തില്‍, മുണ്ടയ്ക്കല്‍, ശക്തികുളങ്ങര എന്നിവിടങ്ങളില്‍ ആറുവീതവും ആശ്രാമം, ഇരവിപുരം, കാവനാട്, പട്ടത്താനം, പള്ളിത്തോട്ടം, മുരുന്തല്‍ ഭാഗങ്ങളില്‍ അഞ്ചുവീതവും ഉളിയക്കോവില്‍, കുറവന്‍പാലം, പാലത്തറ, പുന്തലത്താഴം, വടക്കേവിള പ്രദേശങ്ങളില്‍ നാലു വീതവും എ ആര്‍ ക്യാമ്പ് ക്വാര്‍ട്ടേഴ്‌സ്, കരിക്കോട്, കൂട്ടിക്കട എന്നിവിടങ്ങളില്‍ മൂന്നുവീതവുമാണ് കോര്‍പ്പറേഷന്‍ പരിധിയിലെ രോഗബാധിതര്‍.
മുനിസിപ്പാലിറ്റികളില്‍ പരവൂര്‍-31, കരുനാഗപ്പള്ളി-9, പുനലൂര്‍-7, കൊട്ടാരക്കര-5 എന്നിങ്ങനെയാണ് രോഗബാധിതരുള്ളത്.
ഗ്രാമപഞ്ചായത്ത് പരിധിയില്‍ കുലശേഖരപുരം-42, മയ്യനാട്-38, പെരിനാട്-37, പനയം-36, ഇളമ്പള്ളൂര്‍-34, മൈനാഗപ്പള്ളി-26, കിഴക്കേ കല്ലട, തേവലക്കര എന്നിവിടങ്ങളില്‍ 25 വീതവും തൃക്കരുവ-22, ഇട്ടിവ-21, ചിതറ, ചാത്തന്നൂര്‍ ഭാഗങ്ങളില്‍ 16 വീതവും ചടയമംഗലം, പട്ടാഴി, പവിത്രേശ്വരം പ്രദേശങ്ങളില്‍ 15 വീതവും ആലപ്പാട്, കൊറ്റങ്കര, വെളിനല്ലൂര്‍ ഭാഗങ്ങളില്‍ 14 വീതവും അഞ്ചല്‍, നെടുമ്പന, ശൂരനാട് എന്നിവിടങ്ങളില്‍ 12 വീതവും പേരയം-11, ആദിച്ചനല്ലൂര്‍, പ•ന, കരീപ്ര പ്രദേശങ്ങളില്‍ 10 വീതവും, ചിറക്കര, വെട്ടിക്കവല എന്നിവിടങ്ങളില്‍ ഒന്‍പത് വീതവും എഴുകോണ്‍, കുണ്ടറ, ഓച്ചിറ, വിളക്കുടി ഭാഗങ്ങളില്‍ എട്ടുവീതവും ക്ലാപ്പന, ചവറ, തൃക്കോവില്‍വട്ടം, വെളിയം, കുളക്കട, തലവൂര്‍ പ്രദേശങ്ങളില്‍ ഏഴുവീതവും തഴവ, നെടുവത്തൂര്‍, പോരുവഴി എന്നിവിടങ്ങളില്‍ ആറുവീതവും കുന്നത്തൂര്‍, പൂയപ്പള്ളി ഭാഗങ്ങളില്‍ അഞ്ചുവീതവും ഏരൂര്‍, തൊടിയൂര്‍, മൈലം പ്രദേശങ്ങളില്‍ നാലുവീതവും അലയമണ്‍, കടയ്ക്കല്‍, കല്ലുവാതുക്കല്‍, കുളത്തൂപ്പുഴ, നിലമേല്‍, പിറവന്തൂര്‍, പൂതക്കുളം, ശാസ്താംകോട്ട എന്നിവിടങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതരുള്ളത്. മറ്റ് പ്രദേശങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതര്‍.
കൊല്ലം സ്വദേശി സുകുമാരന്‍നായര്‍(75) ന്റെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
(പി.ആര്‍.കെ നമ്പര്‍ 2960/2020)
- Log in to post comments