Skip to main content

അവധിക്കാല കോഴ്‌സുകള്‍

    മലപ്പുറം ജെ.എസ്.എസ്  നടത്തുന്ന കൗണ്‍സലിംഗ് കോഴ്‌സിന്റെ മൂന്നാമത്തെ ബാച്ച് ഏപ്രില്‍ 14 ന് ആരംഭിക്കുന്നു. അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, പ്രൊഫഷണല്‍സ്, ഡോക്‌ടേഴ്‌സ്, രക്ഷാകര്‍ത്താക്കള്‍ തുടങ്ങിയവര്‍ക്കെല്ലാം ഈ കോഴ്‌സ് ഉപകാരപ്രദമായിരിക്കും. നിലമ്പൂരില്‍ ജെ.എസ്.എസിന്റെ ജില്ലാ ഓഫീസില്‍ വെച്ച് നടക്കുന്ന ഈ അവധിക്കാല കോഴ്‌സില്‍, ക്ലാസ്സുകള്‍ ശനി, ഞായര്‍ തുടങ്ങിയ ദിവസങ്ങളില്‍ മാത്രമായിരിക്കും നടത്തുക.     
കേന്ദ്രമാനവവിഭവശേഷി മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മലപ്പുറം ജന്‍ ശിക്ഷണ്‍ സന്‍സ്താന്‍ ( വിഭാവനം ചെയ്ത കൗണ്‍സിലിംഗ് കോഴ്‌സ്, വ്യക്തിത്വ വളര്‍ച്ചക്കും കുടംബ സാമൂഹിക തൊഴില്‍ മേഖലകളിലെ മാനസിക - ആരോഗ്യ പ്രശ്‌നങ്ങളില്‍ ശാസ്ത്രീയമായി ഇടപെടാന്‍ പ്രാപ്തമാക്കുന്നതുമാണ്, സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ ബേസിക്ക് കൗണ്‍സിലിംഗ് സ്‌കില്‍സ്   എന്ന കോഴ്‌സ.്  അപേക്ഷ നല്‍കേണ്ട അവസാന തിയ്യതി  ഏപ്രില്‍ 10. കോഴ്‌സില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ 8943614744 എന്ന ഫോണ്‍ നമ്പറില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

 

date